സംസ്ഥാനത്ത് വീട്ടുപ്രസവം വ്യാപകമാകുന്നതായി റിപ്പോർട്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സംസ്ഥാനത്ത് ഒൻപത് മാസത്തിനിടെ ഒൻപത് കുഞ്ഞുങ്ങളാണ് ഇത്തരത്തിൽ മരിച്ചത്.
മലപ്പുറം, കോഴിക്കോട് ജില്ലകളി ലാണ് വീട്ടുപ്രസവം കൂടുതൽ നടക്കുന്നത്. മതവിശ്വാസത്തിന്റെ പേരിലാണ് ആശുപത്രിയിൽ നിന്നും വാക്സിനേഷനിൽ ഇക്കൂട്ടർ വീട്ടുനിൽക്കുന്നത്. വീട്ടുപ്രസവം പ്രോത്സാഹിപ്പിക്കുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളും മേഖലയിൽ സജീവമാണ്.
വീട്ടിൽ പ്രസവം നടന്നതിന്റെ പേരിൽ ജനന സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന കോഴിക്കോട് കോട്ടൂളി സ്വദേശികളായ ഷറാഫത്ത്- ആഫ്ന ദമ്പതികളുടെ പരാതി കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ഇതിന് പിന്നാലയാണ് വീട്ടുപ്രസവം കൂടുതൽ ചർച്ചയാകുന്നത്.
അക്യുപങ്ചർകാരാണെന്നും അതിനാൽ മരുന്നിലും വാക്സിനേഷനിലും താൽപ്പര്യമില്ലെന്നും ഇവർ പറയുന്നു. എട്ടാം മാസം വരെ ആശുപത്രിൽ പോയി. ഒക്ടോബർ 28 നാണ് ഡേറ്റ് തന്നത്.
പ്രസവത്തിന് ആശുപത്രിയിൽ പോയാൽ മരുന്ന് വെക്കും അതിനാൽ പോയില്ല. പിന്നീട് നവംബർ 2 ന് പെട്ടെന്ന് നിന്നനിൽപ്പിൽ പ്രസവിച്ചു. അതിന് ശേഷം പുറത്ത് ഒരു കടയിൽ നിന്നും ബ്ലേഡ് വാങ്ങി വന്ന് പൊക്കിൾ കൊടി മുറിച്ചു,- ഭർത്താവ് പറയുന്നു
അക്യുപങ്ചറിൽ ഇതൊക്കെ പഠിപ്പിക്കുന്നുണ്ടോ എന്ന് മാദ്ധ്യമപ്രവർത്തന്റെ ചോദ്യത്തിന് അത് പഠിക്കാൻ ഒന്നുമില്ല ജസ്റ്റ് കട്ട് ചെയ്താൽ മതി” എന്നാണ് ഇവരുടെ മറുപടി. കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിനായി മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരിക്കുകയാണെന്നും ഇവർ പറയുന്നുണ്ട്.
എന്നാൽ ഇവർ നൽകിയ വിവരങ്ങൾ കൃത്യമല്ലെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടി. ഗർഭിണിയാണെന്ന കാര്യം ആശപ്രവർത്തകരെയോ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ ഇവർ അറിയിച്ചില്ലെന്നും അധികൃതർ വ്യക്തമാക്കി.