"പെൺകുട്ടികളെ വീഴ്ത്താൻ MDMA; കാമുകന്മാർ ജ്യൂസിൽ കലർത്തി നൽകും, റൊമാന്റിക് മൂഡ് ഉയർത്തും; തൃശൂരിലെ എല്ലാ പഞ്ചായത്തുകളിലും 'സിന്തറ്റിക്' ലഭ്യം": ഷഹബാസ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

“പെൺകുട്ടികളെ വീഴ്‌ത്താൻ MDMA; കാമുകന്മാർ ജ്യൂസിൽ കലർത്തി നൽകും, റൊമാന്റിക് മൂഡ് ഉയർത്തും; തൃശൂരിലെ എല്ലാ പഞ്ചായത്തുകളിലും ‘സിന്തറ്റിക്’ ലഭ്യം”: ഷഹബാസ്

"MDMA എടുക്കുമ്പോൾ റൊമാന്റിക് മൂഡ് ​ഹെവിയാകും. അതുകൊണ്ട് പെൺകുട്ടികളറിയാതെ അവർക്ക് നൽകുന്ന ജ്യൂസിൽ കലർത്തിയാണ് കാമുകന്മാർ ഇത് നൽകുന്നത്. രണ്ട് തവണ കുടിക്കുമ്പോഴേക്കും അഡിക്റ്റ് ആകും. അങ്ങനെ പെൺകുട്ടികളെ വലവീശി പിടിക്കുന്ന ബോയ്സ് തൃശൂരിൽ തന്നെയുണ്ട്."

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2025, 03:44 pm IST
ലഹരി ഉപയോഗം ഉപേക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഷഹബാസ്

ലഹരി ഉപയോഗം ഉപേക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഷഹബാസ്

FacebookTwitterWhatsAppTelegram

ലഹരി ഉപയോഗത്തിന്റെ വലയിൽ കുരുങ്ങി കുട്ടികളും യുവജനങ്ങളും ജീവിതം നശിപ്പിക്കുന്ന ചെയ്യുന്ന കാഴ്ചയാണ് ഇന്ന് മലയാളികൾക്ക് മുൻപിലുള്ളത്. ഏറെ ആശങ്കാജനകമായ ഈ സാഹചര്യത്തിൽ ലഹരിയുടെ കുരുക്കിൽ നിന്ന് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തുക വെല്ലുവിളിയാവുകയാണ്. സിന്തറ്റിക് ലഹരി ഉപയോഗിച്ച് തിരിച്ചടികൾ നേരിടുകയും ഇതോടെ ലഹരിയുടെ വഴി ഉപേക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാൻ തീരുമാനമെടുക്കുകയും ചെയ്ത തൃശൂർ സ്വദേശിയായ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ മാദ്ധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. വടക്കാഞ്ചേരി സ്വദേശിയായ ഷഹബാസ് മനോരമന്യൂസിന് നൽകിയ പ്രതികരണത്തിൽ തൃശൂർ നഗരത്തിലും ജില്ലയുടെ മറ്റിടങ്ങളിലും ലഹരിയുടെ വ്യാപനവും വിൽപ്പനയും എത്രത്തോളം വ്യാപകമാണെന്ന് വിശദമാക്കുന്നു. പെൺകുട്ടികളെ വലയിൽ വീഴ്‌ത്തുന്നതിനും കാമുകന്മാർ സിന്തറ്റിക് ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് ഷഹബാസിന്റെ വെളിപ്പെടുത്തൽ. യുവാവിന്റെ വാക്കുകളിലേക്ക്..

“പത്താം ക്ലാസ് മുതൽ കഞ്ചാവ് വലിക്കാൻ തുടങ്ങി. വലിയ ചേട്ടന്മാരോട് കമ്പനികൂടിയാണ് കഞ്ചാവ് ഒപ്പിച്ചിരുന്നത്. ഇടയ്‌ക്ക് നിർത്തും, വീണ്ടും തുടങ്ങും. ഇതിനിടെ ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് പല കേസുകളിലും പെട്ടു. എട്ടോളം കേസുകൾ എനിക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു. സിന്തറ്റിക് ലഹരിയും ഉപയോ​ഗിക്കാൻ തുടങ്ങി. 2020 മുതലാണ് സിന്തറ്റിക് ഉപയോ​ഗിക്കാൻ തുടങ്ങിയത്. പല കേസുകളിലും പെട്ട് ജയിലിൽ കഴിയുമ്പോൾ അവിടെയും ലഹരി ലഭ്യമായിരുന്നു.

ഇപ്പോഴത്തെ കാലത്ത് പത്ത്, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ലഹരിവാങ്ങാൻ ഇഷ്ടംപോലെ വരുന്നുണ്ട്. ഇതിൽ തന്നെ പെൺകുട്ടികളുമുണ്ട്. കാമുകന്മാർ എംഡിഎംഎ കലർത്തിയ ജ്യൂസ് പെൺകുട്ടികൾക്ക് നൽകുന്നതും ഞാൻ കണ്ടിട്ടുണ്ട്. എംഡിഎംഎ എന്നുപറഞ്ഞാൽ, അതെടുക്കുമ്പോൾ റൊമാന്റിക് മൂഡ് ​ഹെവിയാകും. അതുകൊണ്ട് പെൺകുട്ടികളറിയാതെ അവർക്ക് നൽകുന്ന ജ്യൂസിൽ കലർത്തിയാണ് കാമുകന്മാർ ഇത് നൽകുന്നത്. രണ്ട് തവണ കുടിക്കുമ്പോഴേക്കും അഡിക്റ്റ് ആകും. അങ്ങനെ പെൺകുട്ടികളെ വലവീശി പിടിക്കുന്ന ബോയ്സ് തൃശൂരിൽ തന്നെയുണ്ട്.

എംഡിഎംഎ ഉപയോ​ഗിക്കുമ്പോൾ ഓരോരുത്തർക്കും ഓരോ മൂഡായിരിക്കും വരിക. അതുപോലെ തന്നെ ഇതിന്റെ ഉപയോ​ഗം നിർത്തുമ്പോൾ അനുഭവപ്പെടുന്ന പ്രയാസങ്ങളും വ്യത്യസ്തമായിരിക്കും. എനിക്ക് ഉറക്കമില്ലായ്മയാണ് അനുഭവപ്പെട്ടത്. ഡിപ്രഷനിലേക്ക് പോയിട്ടില്ല. കഞ്ചാവ് ഉപയോ​ഗിക്കുന്നതുപോലെയല്ല, സിന്തറ്റിക് ഉപയോ​ഗിക്കുമ്പോൾ പല്ലുവരെ പൊട്ടിപ്പോകും. എനിക്ക് അങ്ങനെ ഉണ്ടായിട്ടുണ്ട്.

തൃശൂർ ജില്ലയുടെ കാര്യമെടുത്താൽ, എല്ലാ പഞ്ചായത്തിലും ഇതെല്ലാം ലഭ്യമാണെന്ന് പറയേണ്ടി വരും. ലഹരി വിൽപ്പനയ്‌ക്കും ഉപയോ​ഗിക്കുന്നതിലും നിരവധി സ്ത്രീകളുമുണ്ട്.” – ഷഹബാസ് പറഞ്ഞുനിർത്തി.

Tags: ganjamdmaNDPS Act
ShareTweetSendShare

More News from this section

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന് സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

കാൽ നൂറ്റാണ്ട് പിന്നിട്ട് കിഎഫ്ബി

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

Latest News

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies