ബംഗളുരു: ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയെ ബാംഗ്ലൂരിൽ പോയി പൊലീസ് പിടികൂടി. ആലപ്പുഴ മാവേലിക്കര ചാരുംമൂട് സ്വദേശി സഞ്ജു ആർ പിള്ളയാണ് അറസ്റ്റിലായത്.
പാലക്കാട് നോർത്ത് പൊലീസാണ് ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിയിൽ നിന്നും പ്രതിയെ പിടികൂടിയത്. കഴിഞ്ഞവർഷം പാലക്കാട് നിന്നും 31 ഗ്രാം MDMA യുമായി പിടികൂടിയ യുവാവിന്റെ അക്കൗണ്ട് മാർഗ്ഗമുള്ള പണം ഇടപാടുകളാണ് പ്രതിയെ കുടുക്കിയത്.
ബാംഗ്ലൂരിലും, കൊല്ലത്തും ലഹരി കടത്തിന് ഇയാൾക്കെതിരെ കേസ് ഉണ്ടെന്നും പൊലീസ് കണ്ടെത്തി.സഞ്ജു ഉൾപെടുന്ന ലഹരി ശൃംഖലയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്നും പൊലീസ് അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.