നോയിഡ മെട്രൊ റെയിൽ കോർപ്പറേഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനറൽ മാനേജർ (ഓപ്പറേഷൻ), ജനറൽ മാനേജർ (സിവിൽ) എന്നീ തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് nmrcnodia.com എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. മാർച്ച് 10 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. നിയമനം ലഭിക്കുന്നവർക്ക് മാസം ശമ്പളമായി 1,20,000 രൂപ മുതൽ 2,80,000 രൂപ വരെ ലഭിക്കും.
- ജനറൽ മാനേജർ (ഓപ്പറേഷൻ):- ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ ബിരുദം
- ജനറൽ മാനേജർ (സിവിൽ):- സിവിൽ എഞ്ചിനിയറിംഗ് ബിരുദധാരിയായിരിക്കണം.
എഴുത്തുപരീക്ഷ, അഭിമുഖം, പരിചയ സമ്പത്ത് എന്നിവയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ഡെപ്യൂട്ടേഷൻ പ്രകാരം അപേക്ഷിക്കുന്നവർക്ക് 56 വയസാണ് പ്രായപരിധി. മറ്റുള്ളവർക്ക് 52 വയസും.















