ബെംഗളൂരു: സംസ്ഥാന ബജറ്റിനെ സമ്പൂർണ്ണമായി ഇസ്ലാമിക വൽക്കരിച്ച് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ധനകാര്യ വകുപ്പുകൂടി വഹിക്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച അവതരിപ്പിച്ച 2025-26 ലെ ബജറ്റ് ആണ് മുസ്‌ലിം സമുദായത്തിന് ആനുകൂല്യങ്ങൾ വാരിച്ചൊരിഞ്ഞത് .
സർക്കാർ കരാറുകളിൽ മുസ്ലീങ്ങൾക്ക് സംവരണം,ലളിതമായ ഒരു മുസ്ലീം വിവാഹത്തിന് 50,000 രൂപ, വഖഫ്, ശ്മശാനങ്ങൾ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് 150 കോടി രൂപ, മുസ്ലീം സാംസ്കാരിക പരിപാടിക്ക് 50 ലക്ഷം രൂപ, മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് ഐടിഐ സ്ഥാപിക്കുന്നു, കെഇഎയ്‌ക്ക് കീഴിലുള്ള മുസ്ലീം വിദ്യാർത്ഥികൾക്ക് 50% ഫീസ് ഇളവ്, ഉല്ലയിൽ മുസ്ലീം വിദ്യാർത്ഥികൾക്ക് താമസ സൗകര്യമുള്ള പിയു കോളേജ്, മുസ്ലീം വിദ്യാർത്ഥികൾക്കുള്ള ദേശീയ വിദേശ സ്കോളർഷിപ്പുകൾ വർദ്ധിപ്പിച്ചു, ബെംഗളൂരുവിലെ ഹജ്ജ് ഭവനിൽ അധിക കെട്ടിടത്തിന്റെ നിർമ്മാണം, മുസ്ലീം വിദ്യാർത്ഥികൾക്ക് സ്വയം പ്രതിരോധ നൈപുണ്യ പരിശീലനം. എന്നിങ്ങിനെ നിരവധി ആനുകൂല്യങ്ങളാണ് കേവലം പ്രീണനം ലക്‌ഷ്യം വെച്ച് ബജറ്റിൽ പ്രഖ്യാപിച്ചത്.
Scam CM @siddaramaiah in Karnataka presents a Halal Budget—appeasement at its peak!
🕌 Reservation for Muslims in government contracts
🕌 ₹50,000 assistance for Muslim simple marriages
🕌 ₹150 crore for infrastructure development of Waqf properties & graveyards
🕌 ₹50 lakh… pic.twitter.com/Ts3ZrnYai1— BJP Karnataka (@BJP4Karnataka) March 7, 2025
പ്രതിപക്ഷമായ ബിജെപി ഇതിനെ ഹലാലായ ബജറ്റ് എന്ന് വിമർശിച്ചു. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും കാണാത്ത രീതിയിൽ പാപ്പരത്ത മാതൃകയാണ് സംസ്ഥാന കോൺഗ്രസ് സർക്കാർ നടപ്പിലാക്കുന്നതെന്ന് ബിജെപി പ്രസ്താവിച്ചു.സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റ് ഹലാൽ ബജറ്റാണെന്നും മുസ്ലീങ്ങളെ പ്രീണിപ്പിക്കാനുള്ള ബജറ്റാണെന്നും പ്രതിപക്ഷ നേതാക്കൾ വിമർശിച്ചു.
(കർണ്ണാടക ബിജെപി അവരുടെ എക്സ് പേജിൽ ഷെയർ ചെയ്തിരിക്കുന്ന ചിത്രം)















