"കൈക്കൂലി വാങ്ങിയില്ല, പമ്പിന് NOC നൽകാൻ കാലതാമസം വരുത്തിയില്ല"; യാത്രയയപ്പിന് നവീനെ അപമാനിക്കാൻ PP ദിവ്യ നടത്തിയത് വൻ ഒരുക്കങ്ങൾ: അന്വേഷണ റിപ്പോർട്ട്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

“കൈക്കൂലി വാങ്ങിയില്ല, പമ്പിന് NOC നൽകാൻ കാലതാമസം വരുത്തിയില്ല”; യാത്രയയപ്പിന് നവീനെ അപമാനിക്കാൻ PP ദിവ്യ നടത്തിയത് വൻ ഒരുക്കങ്ങൾ: അന്വേഷണ റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2025, 06:24 pm IST
FacebookTwitterWhatsAppTelegram

എഡിഎം നവീൻ ബാബുവിനെ പരസ്യമായി അപഹസിക്കാൻ സിപിഎം നേതാവ് പിപി ദിവ്യ ആസൂത്രിത ശ്രമം നടത്തിയെന്ന് റിപ്പോർട്ട്. നവീനെ അപമാനിക്കാൻ യാത്രയയപ്പ് ചടങ്ങിനെ ഉപയോ​ഗിക്കുകയായിരുന്നു ദിവ്യ. ഇക്കാര്യം സാധൂകരിക്കുന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിലാണ് നിർണായക കണ്ടെത്തൽ.

യാത്രയയപ്പ് ചടങ്ങിന് മുൻപ് ദിവ്യയുടെ സഹായി നാലുപ്രാവശ്യം കളക്ടറുടെ സ്റ്റാഫിനെ വിളിച്ചിരുന്നു. പരിപാടി ചിത്രീകരിക്കണമെന്ന് ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യയെന്നാണ് കണ്ണൂർ വിഷൻ ജീവനക്കാരുടെ മൊഴി. എന്നാൽ ഇത്രയേറെ ആസൂത്രണങ്ങൾ ചെയ്തിട്ടും, “ഇതുവഴി പോയപ്പോൾ കയറിയന്നേയുള്ളൂ” എന്നായിരുന്നു പിപി ദിവ്യയുടെ മൊഴി. പെട്രോൾ പമ്പിന് എൻഒസി നൽകുന്നതിനായി നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് യാതൊരു തെളിവുമില്ലെന്നും റിപ്പോർട്ടിലുണ്ട്.

പിപി ദിവ്യ പലതവണ കളക്ടറെ വിളിച്ചിരുന്നു. കളക്ടറുടെ ഓഫീസിലെ സ്റ്റാഫിനെതിരെ വിവരം പങ്കുവെക്കാനുണ്ടെന്ന് ദിവ്യ പറഞ്ഞതായി അരുൺ കെ വിജയൻ മൊഴി നൽകിയിട്ടുണ്ട്. യാത്രയയപ്പ് ദിവസം രാവിലെ നടന്ന മറ്റൊരു പരിപാടിയിൽ കളക്ടറെ നേരിൽ കണ്ടപ്പോൾ നവീൻ ബാബുവിനെതിരായ അഴിമതി ആരോപണം പിപി ദിവ്യ പങ്കുവച്ചിരുന്നു. പരാതിയുണ്ടെങ്കിൽ നൽകാൻ കളക്ടർ മറുപടി നൽകി. എന്നാൽ തെളിവ് തന്റെ പക്കൽ ഇല്ലെന്നായിരുന്നു ദിവ്യയുടെ പ്രതികരണം. വിഷയം വിടാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ദിവ്യ പറഞ്ഞതായും കളക്ടർ അരുൺ കെ വിജയൻ മൊഴി നൽകി.

ഉച്ചയ്‌ക്ക് ശേഷം ദിവ്യയുടെ സഹായി കളക്ടറുടെ സ്റ്റാഫിന് പലയാവൃത്തി വിളിച്ചു. ചടങ്ങ് തുടങ്ങിയോയെന്ന് അന്വേഷിച്ചു. ഇതിന് പിന്നാലെ ദിവ്യ ഫോണിൽ ബന്ധപ്പെട്ടു. ചടങ്ങിന് വരുമെന്ന് കളക്ടറോട് പറയുകയും ചെയ്തു. അഴിമതി ആരോപണം പറയാൻ ഉചിതമായ സമയം ഇതല്ലെന്ന് കളക്ടർ ഉപദേശിച്ചു. എന്നിട്ടും ദിവ്യ ചടങ്ങിനെത്തി. ഒപ്പം പ്രാദേശിക ചാനലുകാരും. ദിവ്യ ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് ചടങ്ങ് ഷൂട്ട് ചെയ്യാനെത്തിയതെന്നും വീഡിയോ ഫൂട്ടേജ് ദിവ്യക്ക് അയച്ചുകൊടുത്തെന്നും കണ്ണൂർ വിഷൻ പ്രതിനിധികൾ മൊഴി നൽകി.

യാത്രയയപ്പിന് ശേഷം ദിവ്യ കളക്ടറെ വിളിച്ചു. നവീൻ ബാബുവിനെതിരെ സർക്കാരിന് പരാതി ലഭിച്ചിട്ടുണ്ടെന്നും അടിയന്തര അന്വേഷണമുണ്ടാകുമെന്നും കളക്ടറോട് ദിവ്യ പറഞ്ഞതായും ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യാത്രയയപ്പ് ചടങ്ങിന് ക്ഷണിച്ചത് കളക്ടറാണെന്ന മൊഴിയാണ് പിപി ദിവ്യ ഇവിടെയും ആവർത്തിച്ചിരിക്കുന്നത്. എന്നാൽ ആരേയും ക്ഷണിച്ചിട്ടില്ലെന്ന മൊഴിയിൽ കളക്ടറും ഉറച്ചുനിൽക്കുന്നു.

റിപ്പോർട്ടിലെ നിർണായക കണ്ടെത്തൽ: ‌നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ല. പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയിട്ടില്ല.

Tags: ADM NAVEEN BABUPP Divya
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies