എറണാകുളം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പേരിലുള്ള ബസ് ഷെൽട്ടർ നീക്കം ചെയ്തു. എറണാകുളം പറവൂർ വാണിയക്കാട് ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ ബോർഡ് ആണ് ജനം ടിവി വാർത്തയെ തുടർന്ന് നീക്കം ചെയ്തത്.
ഇസ്ലാമിക മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ 2022 സെപ്റ്റംബർ 28നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. നിരോധിത ഭീകര സംഘടനയുടെ പേര് പൊതുവിടങ്ങളിൽ പ്രദർശിപ്പിക്കാൻ പാടില്ലിന്നിരിക്കെയാണ് എറണാകുളം പറവൂർ വാണിയക്കാട് ജംഗ്ഷനിൽ പോപ്പുലർ ഫ്രണ്ടിന്റെ പേരിൽ ബസ് ഷെൽട്ടർ നിലനിന്നിരുന്നത്. ജനം ടിവി വാർത്തയെത്തുടർന്ന് ഇപ്പോൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ബോർഡ് മാറ്റാൻ അധികൃതർ തയ്യാറായിരിക്കുകയാണ്.
ഭീകരവാദ പ്രവർത്തനത്തിന്റെ പേരിൽ നിരോധിക്കപ്പെട്ട സംഘടനയുടെ പേരും മറ്റും പ്രദർശിപ്പിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസ രാത്രിയാണ് ജനം ടിവി വാർത്ത പുറത്തുവിട്ടത്. പോപ്പുലർ ഫ്രണ്ടിന് ഏറെ സ്വാധീനം ഉണ്ടായിരുന്ന മേഖലയാണ് വാണിയക്കാട്. മുൻപ് സിമി എന്ന ഭീകര സംഘടയുടെ രഹസ്യ ക്യാമ്പ് സംഘടിപ്പിക്കുകയും തൊടുപുഴയിൽ അദ്ധ്യാപകന്റെ കൈവെട്ടിയെ കേസിലെ പ്രതികൾ ഒളിവിൽ താമസിച്ചിരുന്നതും ഈ പ്രദേശത്തിന് സമീപമാണെന്നതും ഏറെ ശ്രദ്ധേയമായമാണ്.















