ചാമ്പ്യൻസ് ട്രോഫി ഫൈനൽ പുരോഗമിക്കുന്നതിനിടെ ഇന്ത്യക്കെതിരെ അധിക്ഷേപവുമായി പാകിസ്താൻ മുൻ പേസർ ജുനൈദ് ഖാൻ. ദുബായിൽ ഇന്ത്യക്ക് കൂടുതൽ മുൻതൂക്കം ലഭിക്കുന്നു എന്ന ചർച്ചകൾക്കിടെയാണ് താരം പരിഹാസവുമായി രംഗത്തുവന്നത്. ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും ആയിത്തിലേറെ കിലോമീറ്റർ സഞ്ചരിച്ചെങ്കിലും ഇന്ത്യ ഒരു കിലോ മീറ്റർ പോലും സഞ്ചരിച്ചില്ലെന്നും പറയുന്ന ജുനൈദ് ദുബായി ഇന്ത്യയുടെ ഹോം എന്നാണ് വിഷേഷിപ്പിച്ചത്.
“ചാമ്പ്യൻസ്ട്രോഫിക്കായി ടീമുകൾ സഞ്ചരിച്ച ദൂരം New Zealand: 7,150 KM ✈️, South Africa: 3,286 KM ✈️,India: 0 KM 🏡.
ചില ടീമുകൾ കഴിവുകൊണ്ട് ജയിക്കും. മറ്റു ചിലരാകട്ടെ മത്സര ക്രമത്തിന്റെ പിൻബലത്തിലും” എന്നായിരുന്നു ജുനൈദിന്റെ പരാമർശം. അതേസമയം പാകിസ്താൻ ഗ്രൂപ്പ്ഘട്ടത്തിൽ തോൽവികളുമായി പുറത്തായതാണ് മുൻതാരത്തിന്റെ വിഷമത്തിന് കാരണമെന്ന് ഇന്ത്യൻ ആരാധകർ തിരിച്ചടിച്ചു. നാട്ടിലും നാടുവിട്ടും തോറ്റ് തുന്നംപാടിയല്ലേ പാകിസ്താൻ പുറത്തായതെന്നും അവർ പരിഹസിച്ചു.
Distance traveled between matches in Champions Trophy 2025:
• New Zealand: 7,150 KM ✈️
• South Africa: 3,286 KM ✈️
• India: 0 KM 🏡
Some teams win by skill, some win by scheduling… #indvsnzfinal #indvsnz #ChampionsTrophy2025 #ChampionsTrophy
— Junaid khan (@JunaidkhanREAL) March 8, 2025