ഇന്ത്യൻ ബാറ്റിഗ് ഓൾറൗണ്ടർ ചാമ്പ്യൻസ് ട്രോഫി ഫൈനലോടെ ഏകദിനം മതിയാക്കിയേക്കുമെന്ന് സൂചന. രവീന്ദ്ര ജഡേജയാണ് വിരമിക്കൽ പ്രഖ്യാപിക്കാൻ പോകുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. അതിനൊരു കാരണവും അവർ നിരത്തുന്നുണ്ട്. ഇന്നത്തെ മത്സരത്തിൽ ഒരു വിക്കറ്റ് നേടിയ താരം സ്പെൽ പൂർത്തിയാക്കുമ്പോൾ ഓടിയെത്തിയ വിരാട് കോലി അദ്ദേഹത്തെ ആലിംഗനം ചെയ്യുന്നുണ്ട്. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ഇന്ന് കൃത്യതയോടെ പന്തെറിഞ്ഞ ജഡേജ റൺസ് വഴങ്ങാനും പിശുക്ക് കാട്ടി. 30 റൺസ് മാത്രമാണ് ഇടംകൈയൻ സ്പിന്നർ ആകെ നൽകിയത്. 3 ആയിരുന്നു ഇക്കോണമി. ടോം ലാഥത്തെയാണ് അദ്ദേഹം ഇന്ന് പുറത്താക്കിയത്. 30 പന്തിൽ 14 റൺസെടുത്ത ലാഥം വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. സ്പെൽ പൂർത്തിയാക്കിയ ജഡേജയെ കോലി കെട്ടിപ്പിടിച്ചിരുന്നു. ഈ ചിത്രങ്ങൾ പങ്കുവച്ചാണ് ആരാധകർ ജഡേജ വിരമിക്കുന്ന ചർച്ചകൾ സജീവമാക്കിയത്. എന്നാൽ ആരും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
Virat Kohli hugged Ravindra Jadeja after he completed his last over. . Appreciation or Sign of Retirement? Jadeja playing his last ODI today ? #INDvsNZ pic.twitter.com/1FDYq9pjgS
— Shubhankar Mishra (@shubhankrmishra) March 9, 2025
Kohli hugged Smith – Retirement
Kohli hugged jadeja – Retirement??#Indvsnz #Indvsnzfinal pic.twitter.com/DtKFESNFii— भाई साहब (@Bhai_saheb) March 9, 2025