ആഹാര സാധനങ്ങളിൽ നിന്ന് പല്ലിയും പാറ്റയുമോക്കെ ലഭിക്കുന്നത് കേട്ടുകേൾവിയുള്ള കാര്യങ്ങളാണെങ്കിലും പാമ്പിനെ ലഭിച്ചാലോ..? അതാണ് അങ്ങ് തായ്‌ലൻഡിൽ സംഭവിച്ചത്. യുവാവ് വാങ്ങിയ ഐസിക്രീമിലാണ് ചത്ത പാമ്പ് മരവിച്ചിരുന്നത്. ഐസ്‌ക്രീമിനുള്ളിൽ ഒരു പാമ്പ് ചത്ത് മരിവിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങൾ അദ്ദേഹം പങ്കുവെച്ചു. തന്റെ ഐസ് ക്രീം എങ്ങനെ പണിതന്നു എന്നത് വിവരിച്ച് അദ്ദേഹം ഒരു കുറിപ്പും എഴുതിയിരുന്നു.
“നിങ്ങളുടെ കണ്ണുകൾ വളരെ ഭംഗിയുള്ളതാണ്. നിങ്ങൾക്ക് എങ്ങനെ ഇങ്ങനെ മരിക്കാൻ കഴിയും? എന്ന് തുടങ്ങുന്നതാണ് കുറിപ്പ്.
തായ്‌ലൻഡിലെ മുവാങ് രത്ചബുരി മേഖലയിൽ നിന്നുള്ള ‘റേബാൻ നക്ലെങ്‌ബൂൺ’ എന്നയാളാണ് ഒരു ബ്ലാക്ക് ബീൻ ഐസ്ക്രീം ആസ്വദിക്കുന്നതിനിടെ പാമ്പിനെ ലഭിച്ചത്. ഇതോടെ യുവാവ് ഞെട്ടി. അതിന്റെ കണ്ണുകൾ പുറത്തേക്ക് തള്ളിനിൽക്കുകയും ചെതുമ്പലുകൾ വ്യക്തമായി കാണുകയും ചെയ്തു. ഇത് വലിച്ചെറിയും മുൻപ് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പും പങ്കുവയ്‌ക്കുകയായിരുന്നു. അതൊരു വിഷപാമ്പാണെന്നും അദ്ദേഹം പറഞ്ഞു.















