മലപ്പുറം: ജില്ലയിൽ വൻ ലഹരിവേട്ട. കരിപ്പൂർ സ്വദേശി ആഷിഖിന്റെ വീട്ടിൽ നിന്നും ഒന്നര കിലോ എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ പ്രത്യേക
ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. വിദേശത്ത് നിന്ന് പാഴ്സലായി ലഹരിയെത്തുന്നു എന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയഡ്.
ഒമാനിൽ അഞ്ചുവർഷമായി സൂപ്പർമാർക്കറ്റ് ലീസിനെടുത്ത് നടത്തുകയായിരുന്ന ആഷിഖ്, ഒമാനിൽ നിന്ന് വാങ്ങുന്ന എംഡിഎംഎ ഭക്ഷ്യവസ്തുക്കളിൽ ഒളിപ്പിച്ച് കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങൾ വഴി കടത്തിയിരുന്നുവെന്നാണ് സൂചന. പ്രതി ആഷിഖ് നിലവിൽ മട്ടാഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലാണ്. കഴിഞ്ഞ ജനുവരിയിലാണ് കഞ്ചാവും രാസലഹരിയും കടത്തിയ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്ത് ഏറ്റവും കൂടിയ അളവിലുള്ള രാസലഹരിവേട്ടയാണിതെന്നാണ് പ്രാഥമിക നിഗമനം. എയർകാർഗോ വഴിയാണ് ഇയാൾ ഒന്നരക്കിലോ എംഡിഎംഎ വിദേശത്തുനിന്ന് കേരളത്തിലേക്ക് കടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.