കാസർകോട്: ലഹരിമാഫിയ അമ്മയെയും മകനെയും വീട് കയറി ആക്രമിച്ചു. ലഹരി വിൽപ്പനയ്ക്കെതിരെ പോലീസിൽ പരാതി നൽകിയതിനാണ് ആക്രമണം.
പൊവ്വൽ മാസ്തിക്കുണ്ടിലാണ് അമ്മയെയും മകനെയും വീട് കയറി ആക്രമിച്ചത്. മാസ്തിക്കുണ്ട് സ്വദേശി അഹമ്മദ് സിനാനും അമ്മക്കും ഗുരുതര പരിക്ക്. വധ ഭീഷണി മുഴക്കിയ സംഘം ഇരുമ്പു വടി കൊണ്ട് സിനാനെ മർദ്ദിച്ചു
അമ്മയുടെ കൈകക്കും കാലിനും ആക്രമണത്തിൽ പരിക്ക് ഉണ്ട്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് രണ്ടംഗ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. കർണാടക സ്വദേശികളായ നയാസ്, ഉമറുൽ ഫാറൂഖ് എന്നിവരാണ് അക്രമം നടത്തിയത്
വീടിന് സമീപം എം ഡി എം എയുടെ കച്ചവടം പൊലീസിനെ അറിയിച്ചതിനാണ് മർദ്ദിച്ചതെന്ന് ആക്രമത്തിനിരയായ യുവാവ് പറഞ്ഞു.















