ഇന്ത്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം ഉയർത്തിയാൽ നഗ്നചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ച ഇൻഫ്ളുവൻസറും മോഡലുമായ താനിയ ചൗധരി വെട്ടിലായി. ഇൻസ്റ്റഗ്രാമിൽ ഒരു മില്യണിലധികം ആൾക്കാർ പിന്തുടരുന്ന താരം സെമി ന്യൂഡ് ചിത്രങ്ങൾ പങ്കിട്ടാണ് കൂടുതൽ ആരാധകരെ സൃഷ്ടിച്ചത്.
ഇന്ത്യ ഇന്ന് ചാമ്പ്യൻസ് ട്രോഫി നേടിയാൽ, ഞാൻ എന്റെ നഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്യും. ” എന്നായിരുന്നു പോസ്റ്റ്. ഇതിൽ വ്യാപക വിമർശനമാണ് ഉയർന്നത്. എന്നാൽ ഇതിനിടെ ഇന്ത്യ മത്സരം ജയിച്ച് കിരീടം ഉയർത്തിയതോടെ ഒരു വിഭാഗം പേർ താരത്തോട് പോസ്റ്റിടുന്നില്ലേ എന്ന പരിഹാസ ചോദ്യവുമായെത്തി. ഗതികെട്ടതോടെ ഇൻഫ്ലുവൻസർ സംഭവത്തിന് പുതിയൊരു വിശദീകരണം നൽതി. ബിസിസിഐ അനുവദിച്ചാൽ നഗ്ന ചിത്രങ്ങൾ പങ്കിടാൻ തായാറാണെന്ന് നടി പറഞ്ഞു.
ടീമിന്റെ സമ്മതം ആവശ്യമാണ്. എങ്കിൽ ഞാൻ നൽകിയ വാഗ്ദാനം പാലിക്കും. അതിന് ബിസിസിഐ അനുമതി നൽകണം. ഒരു സ്വകാര്യ ഇടത്ത് വച്ച് ഫോട്ടോ പകർത്താം. പക്ഷേ സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കാനാകില്ല. അത് നിയമ പ്രശ്നത്തിന് ഇടയാക്കും— എന്നായിരുന്നു നടിയുടെ കമന്റ്. നടിയുടെ ഈ വിശദീകരണത്തിലും ആരാധക രോഷമുയർന്നു. ബിസിസിഐയ്‌ക്കും ടീമിനും ഇതിനാണല്ലോ നേരമെന്നും അവർ ചോദിച്ചു.
I am ready & with the consent of the team, will definitely fulfill my promise. But as far as posing nude is concerned, I would need @BCCI permission 😊
I was still willing to do it in a private setting but could not post publicly due to legal issues ♥️ #ChampionsTrophy2025
— Tanya Chaudhari (@itanyachaudhari) March 9, 2025