തൃശൂർ : പ്രയാഗ് രാജ് മഹാകുംഭ മേളയിൽ വെച്ച് ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വർ ആയി അവരോധിതനായ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് കേരളത്തിലെത്തുന്നു. അദ്ദേഹത്തിന് തൃശൂർ സാംസ്‌കാരിക നഗരി സ്വീകരണം നൽകും. മാർച്ച് 19 ബുധനാഴ്ച തൃശൂർ വടക്കുംനാഥ ക്ഷേത്ര ശ്രീമൂലസ്ഥാനത്താണ് സ്വീകരണം നൽകുന്നത്.
സ്വാമി കാശികാനന്ദയ്‌ക്ക് ശേഷം ഈ ബഹുമാന്യ സ്ഥാനം നേടിയ ആദ്യത്തെ കേരളീയനാണ് മഹാമണ്ഡലേശ്വർ സാധു ആനന്ദവനം .
പൂർവ്വാശ്രമത്തിൽ തൃശൂർ സ്വദേശിയായ സാധു ആനന്ദവനം ഭാരതി മഹാരാജ് കഴിഞ്ഞ 12 വർഷമായി ജുന അഖാഡയുടെ ഭാഗമായി പ്രവർത്തിക്കുന്നു.കൊച്ചിയിലെ കേരള പ്രസ് അക്കാദമിയിൽ നിന്ന് ഉയർന്ന നിലയിൽ ജേണലിസം കോഴ്‌സ് പാസായ ശേഷം ഒരു പ്രമുഖ മലയാള പ്രഭാത ദിനപത്രത്തിൽ അദ്ദേഹം പത്രപ്രവർത്തകനായിരുന്നു.പ്രയാഗ്‌രാജിൽ കുംഭമേളയിൽ വെച്ച് ജനുവരി 27 ന് ആണ് അദ്ദേഹം അഭിഷേകം ചെയ്യപ്പെട്ടത്. അഖാഡകൾക്ക് ധാർമ്മിക ഉപദേശം നൽകുകയാണ് മഹാമണ്ഡലേശ്വർമാരുടെ കർത്തവ്യം.















