ഡൽഹിയിലെ സാസ്കാരിക സംഘടനയായ നവോദയത്തിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഡൽഹി ആർകെ പുരത്ത് ചേർന്ന വാർഷിക പൊതു യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. വിജു നാരായണൻ പ്രസിഡന്റും, ശ്രീകുമാർ വരത്ര സീനിയർ വൈസ് പ്രസിഡന്റുമായി. രാജീവനാണ് വൈസ് പ്രസിഡന്റ്. സംഘടനാ സെക്രട്ടറിയായി ഗൗതം അനന്തനാരായണനെ പ്രഖ്യാപിച്ചു. സിന്ധു രവീന്ദ്രനാണ് ട്രഷറർ.