തിരുവനന്തപുരം : സിപിഎമ്മിന്റെ കടുത്ത അവഗണന നേരിടുന്ന മുൻ മന്ത്രി ജി. സുധാകരൻ കെപിസിസി വേദിയിലേക്ക്. സംസ്ഥാന കോൺഗ്രസ് ഘടകം സംഘടിപ്പിക്കുന്ന ഗുരുദേവൻ ഗാന്ധിജി സമാഗമ ശതാബ്ദി സ്മാരക സമ്മേളനത്തിലാണ് ജി സുധാകരൻ പങ്കെടുക്കുക.
വിഡി സതീശനൊപ്പം സുധാകരൻ വേദി പങ്കിടും. സിപിഐ നേതാവ് സി ദിവാകരനും പരിപാടിയിൽ പങ്കെടുക്കും
നാളെ വൈകിട്ട് 4 30നാണ് തിരുവനന്തപുരത്ത് പരിപാടി നടക്കുന്നത് . വി എം സുധീരനാണ് പരിപാടിയിലെ അധ്യക്ഷൻ.ഇവർക്കൊപ്പം രമേശ് ചെന്നിത്തലയും പരിപാടിയിൽ പങ്കെടുക്കും.















