മൗറീഷ്യസിലെ ഇന്ത്യൻ സമൂഹവുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വിദിന സന്ദർശനത്തിനായാണ് പ്രധാനമന്ത്രി മൗറീഷ്യസിലെത്തിയത്. ബിഹാറിലെ പരമ്പരാഗത ഗാനമായ ഗീത ഗവായ് ആലപിച്ചാണ് സ്ത്രീകൾ മോദിയെ സ്വീകരിച്ചത്. പ്രധാനമന്ത്രി ഏറെ നേരം അവരുടെ ഗാനാലാപനം ആസ്വദിക്കുകയും സംഗീത സംഘത്തോടൊപ്പം ഗാനം ആലപിക്കുകയും ചെയ്തു.
ഇന്ത്യയിലെ ഭോജ്പുരിയിലുള്ള സ്ത്രീകളാണ് പ്രധാനമന്ത്രിക്കായി ഗാനം ആലപിച്ചത്. 2016-ൽ യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഗീത് ഗവായി ഇടംപിടിച്ചിരുന്നു. പ്രധാനമന്ത്രി പോർട്ട് ലൂയിസിലെ ഹോട്ടലിൽ എത്തിയപ്പോൾ, ഇന്ത്യൻ സമൂഹം ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കുകയും ത്രിവർണ പതാകകൾ വീശി അദ്ദേഹത്തെ ്അഭിവാദ്യം ചെയ്യുകയും ചെയ്തു.
പുലർച്ചെ മൗറീഷ്യസ് വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ് മൗറീഷ്യസ് സർക്കാർ ഒരുക്കിയിരുന്നത്. പരമ്പരാഗതമായ ആചാരത്താേടെയാണ് പ്രധാനമന്ത്രിയെ മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലം ഉൾപ്പെടെയുള്ള നേതാക്കൾ സ്വീകരിച്ചത്.















