വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ സോഷ്യൽമീഡിയ ഇൻഫ്ലുവൻസറും സിനിമാ നടനുമായ യുവാവ് അറസ്റ്റിൽ. ആലപ്പുഴ ഇരവുകാട് സ്വദേശി ഹാഫിസാണ് അറസ്റ്റിലായത്. ആലപ്പുഴ സ്വദേശിനി നൽകിയ പരാതിയിൽ സൗത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ തൃക്കണ്ണൻ എന്ന പേരിലാണ് സോഷ്യൽമീഡിയയിൽ അറിയപ്പെട്ടിരുന്നത്.
രണ്ട്, മൂന്ന് സിനിമകളിലും ഹാഫിസ് അഭിനയിച്ചിട്ടുണ്ട്. റീൽസ് എടുക്കാമെന്ന് പറഞ്ഞ് കൂടെക്കൂട്ടുകയും പിന്നീട് വിവാഹം വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
മറ്റ് ഏതെങ്കിലും പെൺകുട്ടിയെയും ഇയാൾ പീഡിപ്പിച്ചിട്ടുണ്ടോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഹഫീസിന്റെ ഫോണുകളും പരിശോധിക്കുന്നുണ്ട്.















