ഫ്രഞ്ച് മിഡ്ഫീൾഡർ പോൾ പോഗ്ബയുടെ വിലക്ക് അവസാനിച്ചു. താരത്തിന് ഇന്നുമുതൽ ഫുട്ബോൾ കളത്തിലേക്ക് മടങ്ങിയെത്താം. ഉത്തജേക മരുന്ന് പരിശോധനയിലാണ് താരം കുടുങ്ങുന്നതും നാലു വർഷം വിലക്ക് ലഭിക്കുന്നതും. ഒടുവിൽ കോടതിയിലെ നിയമ പോരാട്ടത്തിനൊടുവിൽ താരത്തിന്റെ വിലക്ക് 18 മാസമാക്കി ചുരുക്കിയിരുന്നു. കഴിഞ്ഞ വർഷം നവംബർ 15 ന് യുവന്റസ് പോഗ്ബയുടെ കരാർ റദ്ദാക്കിയിരുന്നു. എന്നാൽ 31-കാരന് യുവന്റസുമായുള്ള കരാർ നിലനിർത്താനാണ് ആഗ്രഹം.
എന്നാൽ കളത്തിൽ നിന്ന് ഏറെ നാൾ മാറിനിന്നത് പോഗ്ബയുടെ മടങ്ങിവരവ് വൈകും. കാരണം താരത്തെ യുറോപ്യൻ ടീമുകളോ സീരി എ ടീമുകളോ പരിഗണിക്കാൻ സാധ്യതയില്ല. അങ്ങനെയെങ്കിൽ സൗദിയിലേക്കോ അമേരിക്കയിലേക്കോ താരം ചേക്കേറിയേക്കും. അമേരിക്കയിൽ വീട് വാങ്ങിയ പോഗ്ബ. ഇന്റർ മയാമി ഉടമ ഡേവിഡ് ബെക്കാമിനൊപ്പവും കണ്ടിരുന്നു. അതേസമയം കരീം ബെൻസിമയുമായുള്ള സൗഹൃത്തിന്റെ പേരിൽ താരം അൽ ഇത്തിഹാദിൽ ജോയിൻ ചെയ്യുമെന്ന് മറ്റൊരു റിപ്പോർട്ടുമുണ്ട്.