മലപ്പുറം: വാഹനാപകടത്തിൽ പരുക്കേറ്റ് എത്തിയ സ്ത്രീക്ക് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി . എആർ നഗർ സ്വദേശിനി പട്ടേരി വീട്ടിൽ ഉഷക്ക് ആണ് ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വന്നത്. ഫെബ്രുവരി 28 ന് രാത്രി 10:49 ന് ആണ് അപകടത്തിൽ പരുക്കേറ്റ് ഉഷ ആശുപത്രിയിൽ എത്തുന്നത്. അത്യാഹിത വിഭാഗത്തിലേക്കാണ് ഉഷ എത്തിയിരുന്നത്.
അര മണിക്കൂർ ആശുപത്രിയിൽ നിന്നിട്ടും ചികിത്സ ലഭിക്കാതെ വന്നതോടെ അവർ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരുക്കേറ്റ കാലിന് കടുത്ത വേദന ഉണ്ടെന്ന് പറഞ്ഞിട്ടും ഡോക്ടർ ചികിത്സിക്കാൻ തയ്യാറായില്ലെന്ന് ഉഷ പറയുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. വിഷയം പരിശോധിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് പറയുന്നു.