പാകിസ്താൻ മുൻ നായകൻ ബാബർ അസമും നിലവിലെ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാനും സൗദിയിൽ ഉമ്രയ്‌ക്കെത്തി. മക്കയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഇവർക്കൊപ്പം നസീം ഷായുടെ പിതാവുമുണ്ടായിരുന്നു. പരമ്പരാഗത വസ്ത്രമണിഞ്ഞാണ് ഇരുവരും മക്കയിലെത്തിയത്. ഇരുവരും ന്യൂസിലൻഡ് പരമ്പരയിലാകും വീണ്ടും കളത്തിലെത്തുക.
അതേസമയം ചാമ്പ്യൻസ് ട്രോഫിയിലെ പ്രകടനത്തിന് ഇരുവരും വ്യാപക വിമർശനം നേരിടുകയാണ്. നാട്ടിൽ നടന്ന ടൂർണമെന്റിൽ പാകിസ്താൻ ആദ്യ ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. 60,23 എന്നിങ്ങനെയായിരുന്നു ബാബറിന്റെ സ്കോറുകൾ. താരത്തിന്റെ ബാറ്റിംഗ് മെല്ലെ പോക്കിനെ ഏറെ പഴികേട്ടിരുന്നു. 3,46 എന്നിങ്ങനെയാണ് റിസ്വാൻ സ്കോർ ചെയ്തത്. 29 വർഷത്തിന് ശേഷമാണ് ഒരു ഐസിസി ട്രോഫി പാകിസ്താനിലെത്തിയത്. അതേസമയം ടി20യിൽ നായകനായിരുന്ന റിസ്വാനെ പുറത്താക്കി ക്യാപ്റ്റൻ സ്ഥാനം സൽമാൻ ആഗയ്ക്ക് നൽകിയിരുന്നു.
View this post on Instagram
“>















