കണ്ണൂർ: ബ്രാഞ്ച് സെക്രട്ടറി ജോലിക്കെത്തി ഒപ്പിട്ടു മുങ്ങുന്നത് ചോദ്യം ചെയ്ത ജീവനക്കാരനെ കാണുന്ന ഇടത്തൊക്കെ വെച്ച് സിപിഎം ഗുണ്ടകൾ തല്ലി ചതക്കുന്നു
കണ്ണൂർ ജില്ലാ പഞ്ചായത്തിന്‍റെ കീഴിലുള്ള തളിപ്പറമ്പ് കരിമ്പം ഫാമിലെ കെടുകാര്യസ്ഥത ചോദ്യം ചെയ്തതിനാണ് ഫാമിലെ ജീവനക്കാരനെ സി പി എമ്മുകാർ നിരന്തരം മർദ്ദിക്കുന്നത്.കരിമ്പം ഫാമിലെ ജീവനക്കാരൻ ആയ വി വി രൂപേഷ് ആണ് ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഫാമിലെ കാര്യങ്ങൾ മാധ്യമങ്ങളെ അറിയിച്ചു എന്ന് പറഞ്ഞ് ഫാമിലെ ജീവനക്കാരനും CPM ബ്രാഞ്ച് സെക്രട്ടറിയുമായ ഷനൂപിന്‍റെ നേതൃത്വത്തിലുള്ള സംഘം തന്നെയും ബന്ധുവിനെയും മർദ്ദിക്കുകയും ചെയ്തുവെന്നും രൂപേഷ് പറയുന്നു.
ബ്രാഞ്ച്ച് സെക്രട്ടറിയെ ചോദ്യം ചെയ്തതിനെ തുടർന്ന് കല്യാണ വീട്ടിലും അമ്പലപ്പറമ്പിലും ചായക്കടയിലെ റോഡിലും വെച്ച് രൂപേഷിനെ സി പി എം കാർ തല്ലുകയാണ്. യാതൊരു കാരണവും പ്രകോപനവും ഇല്ലാതെ രൂപേഷിനെ ഇങ്ങിനെ മർദ്ദിക്കുന്നത് ആരെങ്കിലും ചോദ്യം ചെയ്താൽ അവർക്കും അടി കിട്ടുന്ന അവസ്ഥയാണ് ഉള്ളത്. രൂപേഷിന്റെ ചില ബന്ധുക്കളെയും അദ്ദേഹത്തിന്റെ മമ്മി അടക്കമുളള ചില സ്ത്രീകളെയും ഇങ്ങിനെ സിപിഎം കാർ മർദ്ദിച്ചു. പൊലീസിൽ പരാതി പെട്ടെങ്കിലും അവർ കൈമലർത്തുന്ന നിലപാടാണ് ഉള്ളത്.















