തിരുവനന്തപുരം; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത.ആറു ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ,പാലക്കാട്,മലപ്പുറം വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്‌ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. അതേസമയംം എറണാകുളം അങ്കമാലിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. അങ്കമാലി നഗരസഭ കൗൺസിലർ രഘുവിന്റെ അമ്മ വിജയമ്മ വേലായുധനാണ് (65) മരിച്ചത്. വൈകിട്ട് വീടിന് മുന്നിൽ നിൽക്കെയാണ് ഇടിമിന്നലേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് രാത്രി ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ‘ദാമിനി’ മൊബൈൽ ആപ്പ്ളിക്കേഷൻ
ഉപയോഗിക്കാവുന്നതാണ്. https://play.google.com/store/apps/details?id=com.lightening.live.damini&hl=en_IN എന്ന ലിങ്കിൽ നിന്ന് Damini App ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.