ഭൂമിയിലേക്കെന്ന സ്വപ്നം ഇനിയുമകലെ!! ക്രൂ-10 ദൗത്യം റദ്ദാക്കി, അവസാന നിമിഷം ട്വിസ്റ്റ്; സുനിതയുടെ മടങ്ങിവരവ് നീളും
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭൂമിയിലേക്കെന്ന സ്വപ്നം ഇനിയുമകലെ!! ക്രൂ-10 ദൗത്യം റദ്ദാക്കി, അവസാന നിമിഷം ട്വിസ്റ്റ്; സുനിതയുടെ മടങ്ങിവരവ് നീളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2025, 09:47 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: സ്‌പേസ് എക്‌സ് ക്രൂ-10 ദൗത്യ വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) നാല് ബഹിരാകാശയാത്രികരെ അയക്കുന്ന സ്‌പേസ് എക്‌സ് ക്രൂ-10 ദൗത്യം ബുധനാഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്. നിലവിൽ ISSൽ കഴിയുന്ന ബുച്ച് വിൽമോറിന്റെയും സുനിത വില്യംസിന്റെയും തിരിച്ചുവരവിന് വഴിയൊരുക്കുന്ന സ്‌പേസ് എക്‌സ് ക്രൂ-10 മാറ്റിവച്ചതിനാൽ ഇവരുടെ മടങ്ങിവരവ് ഇനിയും വൈകാനാണ് സാധ്യത. സുനിതയും സഹയാത്രികനും കഴിഞ്ഞ ഒമ്പത് മാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയാണ്.

സ്‌പേസ് എക്‌സ് ക്രൂ-10 ദൗത്യത്തിന്റെ കൗണ്ട്‌ഡൗൺ സമയത്തിന് മുന്നോടിയായി റോക്കറ്റിന്റെ ലോഞ്ച്പാഡിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം റദ്ദാക്കിയത്. കേപ് കനാവറലിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. യുഎസിൽ നിന്നുള്ള രണ്ട് ബഹിരാകാശയാത്രികരും ജപ്പാനിൽ നിന്നും റഷ്യയിൽ നിന്നുമുള്ള ഓരോരുത്തരും അടങ്ങുന്ന നാലംഗ സംഘത്തെ വഹിച്ച് പോകേണ്ടിയിരുന്ന ദൗത്യമായിരുന്നു അത്. നാല് പേരും ISSൽ തങ്ങുകയും പകരം വില്യംസും വിൽമോറും ഫാൽക്കൺ റോക്കറ്റിൽ തിരികെ വരികയും ചെയ്യുമെന്നായിരുന്നു പദ്ധതി. എന്നാൽ ലോഞ്ച് കോംപ്ലക്‌സ് 39Aയിലെ ഫാൽക്കൺ 9 റോക്കറ്റിനുള്ള ഗ്രൗണ്ട് സപ്പോർട്ട് ക്ലാമ്പ് ആമിലെ ഹൈഡ്രോളിക് സിസ്റ്റത്തിന് തകരാർ സംഭവിച്ചതിനാൽ വിക്ഷേപണം റദ്ദാക്കുകയായിരുന്നുവെന്ന് നാസ അറിയിച്ചു.

ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സും നാസയും സംയുക്തമായാണ് ക്രൂ-10 ദൗത്യം നടത്തുന്നത്. പുതിയ വിക്ഷേപണത്തീയതി നാസ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും അടുത്ത വ്യാഴാഴ്ചയ്‌ക്ക് ശേഷം വിക്ഷേപണത്തിന് ശ്രമം നടക്കുമെന്ന് സൂചനയുണ്ട്.

Tags: Butch WilmoreCrew-10NASAspaceXAstronautsISSSunita Williams
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies