കൊച്ചി: ജസ്റ്റിസ് ഫോർ ഷഹബാസ് എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ മറവിൽ പോപ്പുലർ ഫ്രണ്ട് ഭീകരർ ഒത്തുകൂടുന്നു. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐയുടെ പേരിലാണ് മാർച്ച് സംഘടിപ്പിക്കുന്നത്. താമരശ്ശേരിയിൽ കൊല്ലപ്പെട്ട ഷഹബാസിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പിഎഫ്ഐ ശക്തികേന്ദ്രമായ പെരുമ്പാവൂരിൽ നിന്നും പോഞ്ഞിക്കരയിലേക്കാണ് മാർച്ച്.
വാട്സ്ആപ്പ് കൂട്ടായ്മയെന്ന് പേരിൽ സംസ്ഥാനത്തെ വിവിധയിടങ്ങിൽ നിന്നുള്ള ഭീകരർ ഒത്തുകൂടി മാർച്ചിന്റെ മറവിൽ സംഘർഷമുണ്ടാക്കാൻ നീക്കമുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച് പൊലീസും ഇന്റെലിജൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊതുസമൂഹത്തിൽ ചർച്ചയാകുന്ന കാര്യം ഏറ്റെടുത്ത് അതിന്റെ മറവിൽ വീണ്ടും ശക്തി തെളിയിക്കുകയാണ് പിഎഫ്ഐയുടെ ലക്ഷ്യം.
പെരുമ്പാവൂരിലെ ഇതരസംസ്ഥാന തൊഴിലാളികൾ എന്ന പേരിൽ അറിയപ്പെടുന്നവരിൽ നല്ലൊരു ശതമാനവും ബംഗ്ലാദേശീ മുസ്ലിങ്ങളാണ്. തീവ്രമത ചിന്തയുള്ള ഇവർക്കിടെ എസ്ഡിപിഐക്കും പിഎഫ്ഐക്കും കാര്യമായ സ്വാധീനമുണ്ട്. അതിനാൽ തന്നെ മാർച്ചിൽ വൻ ജനപങ്കാളിത്തം ഉറപ്പാക്കാനും നിരോധിത സംഘടനയ്‌ക്ക് കഴിയും. എസ്ഡിപിഐ ചെയർമാൻ എം.കെ ഫൈസിയെ അറസ്റ്റിന് ശേഷം കാര്യമായ പ്രത്യക്ഷ പ്രതിഷേധമോ പ്രകടനമോ സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിൽ ജനശ്രദ്ധ ലഭിക്കുന്ന പൊതുവായ വിഷയങ്ങളുടെ മറവിൽ പ്രശ്നങ്ങളുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം