തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ പൊങ്കാലയിടുന്ന ആശാവർക്കർമാരെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷിനൊപ്പമാണ് കേന്ദ്രമന്ത്രി എത്തിയത്. പൊങ്കാല അർപ്പിച്ച് മനസുനിറഞ്ഞ് നിന്ന ഭക്തരോട് മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.
ലോകനന്മയ്‌ക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ് ഇത്. കണ്ണകിക്കാണ് ഈ പൊങ്കാല സമർപ്പണം നടക്കുന്നത്. അനീതിയെയും അക്രമണങ്ങളെയും കത്തിച്ചുകളയാനുള്ള പ്രാർത്ഥന ആയിരിക്കണ ഇതെന്ന് സുരേഷ് ഗോപി മാദ്ധ്യമങ്ങളാേട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ആശവർക്കർമാരുടെ സമരപ്പന്തലിലെത്തി പൊങ്കാല കിറ്റ് വിതരണം ചെയ്തിരുന്നു. തുടർന്ന് ആറ്റുകാൽ ക്ഷേത്രത്തിലെത്തി കുടുംബത്തോടൊപ്പം അന്നദാനം നടത്തുകയും ചെയ്തു.