നവി മുംബൈയിൽ നിന്ന് നടുക്കുന്നൊരു കൊലപാതകത്തിന്റെ വാർത്തയാണ് വരുന്നത്. 35-കാരിയായ അമ്മ എട്ടുവയസുകാരിയായ മകളെ ഫ്ളാറ്റിന്റെ 29-ാം നിലയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ശേഷം അമ്മയും ചാടി ജീവനൊടുക്കി. ബുധനാഴ്ച രാവിലെ എട്ടേകാലോടെയായിരുന്നു ദാരുണ സംഭവം. പൻവേലിലെ മാരത്തോൺ നെക്സോൺ എന്ന ഫ്ളാറ്റിലായിരുന്നു കൃത്യം. മൈതിലി ആശിഷ് ദുആ എന്ന വിട്ടമ്മയാണ് മകളെ കൊലപ്പെടുത്തിയത്. ഇവർ ഭർത്താവ് ആശിഷ് ദുആ(41), മകൾ മൈറ എന്നിവർക്കൊപ്പം ഫ്ളാറ്റിന്റെ 29-ാം നിലയിലാണ് താമസിച്ചിരുന്നത്.
ഭർത്താവ് നൽകിയ മൊഴി പ്രകാരം ഭാര്യ മാനസികാസ്വാസ്ഥ്യം നേരിടുന്നയാളാണ്. ഇതിനെ തുടർന്നാണ് മകളെ എറിഞ്ഞു കൊലപ്പെടുത്തിയ ശേഷം അമ്മയു താഴെ ചാടിയത്. ഭാര്യ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നതായി ആശിഷ് പറഞ്ഞു. മരുന്ന് തീർന്നതിനാൽ ഇവർ പതിവായി മരുന്ന് കഴിച്ചിരുന്നില്ല.ദമ്പതികൾ തമ്മിൽ വഴക്കുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. അതേസമയം ഭാര്യയുടെ മുറിയിലെ ടോയ്ലെറ്റ് ഉപയോഗിക്കാൻ പോയപ്പോൾ ആശിഷിനെ പുറത്താക്കിയ യുവതി മകൾക്കൊപ്പം കയറി മുറിയുടെ വാതിൽ പൂട്ടി.
യുവാവ് പുറത്ത് നിന്ന് നിരവധി തവണ വിളിച്ചെങ്കിലും ഇവർ കഥക് തുറന്നില്ല. മകളും കരയുന്നുണ്ടായിരുന്നു. ഇതിനിടെ യുവതി ബാൽക്കണിയിലെ ജനൽ തുറക്കുന്ന ശബ്ദം കേട്ടു. മകളുടെ കരച്ചിലും നിന്നു. ഇതിനിടെ യുവാവ് മറ്റൊരു ജനാലയിലൂടെ നോക്കുമ്പോൾ ഫ്ളാറ്റിന് താഴെ ആൾക്കൂട്ടത്തെ കാണുകയായിരുന്നു.
Mother Pushes 8-Year-Old From 29th Floor, Jumps Herself At Marathon Nexon In Panvel@Raina_Assainar #panvel #navimumbai #MaharashtraNews pic.twitter.com/0pKFZFBhe3
— Free Press Journal (@fpjindia) March 13, 2025















