ഇന്ത്യ പഴയ ഇന്ത്യയല്ല!! ഉപ​ഗ്രഹങ്ങൾ വിക്ഷേപിച്ച് നേടിയത് 143 മില്യൺ യുഎസ് ഡോളർ; വികസിത രാജ്യങ്ങളുടെ സാറ്റലൈറ്റ് അടക്കം കുതിച്ചത് ഇസ്രോയിൽ നിന്ന്
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ പഴയ ഇന്ത്യയല്ല!! ഉപ​ഗ്രഹങ്ങൾ വിക്ഷേപിച്ച് നേടിയത് 143 മില്യൺ യുഎസ് ഡോളർ; വികസിത രാജ്യങ്ങളുടെ സാറ്റലൈറ്റ് അടക്കം കുതിച്ചത് ഇസ്രോയിൽ നിന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2025, 02:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിദേശ ഉപ​ഗ്രഹങ്ങൾ വിക്ഷേപിച്ച വകയിൽ ഇന്ത്യ സമ്പാദിച്ചത് 143 മില്യൺ യുഎസ് ഡോളറെന്ന് (1,243 കോടി രൂപ) റിപ്പോർട്ട്. 2015 മുതൽ 2024 വരെയുള്ള പത്ത് വർഷക്കാലത്തെ കണക്കാണിത്. ബഹിരാകാശമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സ്പേസ് സെക്ടറിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിം​ഗാണ് ഇക്കാര്യം ലോക്സഭയെ അറിയിച്ചത്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ, 2015 ജനുവരി മുതൽ 2024 ഡിസംബർ വരെയുള്ള കാലത്ത് 393 വിദേശ ഉപ​ഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിച്ചതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇസ്രോയുടെ PSLV, LVM3, SSLV എന്നീ ലോഞ്ച് വാഹനങ്ങളിലൂടെയാണ് ഇവ വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപിച്ചത്. 2014ന് ശേഷം 34 വിവിധ രാജ്യങ്ങളുടെ ഉപ​ഗ്രഹങ്ങൾ ഇതിനോടകം വിക്ഷേപിച്ചുകഴിഞ്ഞു. ഇക്കൂട്ടത്തിൽ വികസിത രാജ്യങ്ങളുടെ ഉപ​ഗ്രഹങ്ങളുമുണ്ട്.

വിക്ഷേപിച്ച 393 വിദേശ ഉപഗ്രഹങ്ങളിൽ 232 എണ്ണം യുഎസിന്റേതും, 83 എണ്ണം യുകെയുടേതുമാണ്. സിംഗപ്പൂർ (19), കാനഡ (8), കൊറിയ (5) ലക്സംബർഗ് (4), ഇറ്റലി (4), ജർമ്മനി (3), ബെൽജിയം (3), ഫിൻലാൻഡ് (3), ഫ്രാൻസ് (3), സ്വിറ്റ്സർലൻഡ് (2) നെതർലാൻഡ് (2), ജപ്പാൻ (2), ഇസ്രായേൽ (2), സ്പെയിൻ (2), ഓസ്ട്രേലിയ (1), യുഎഇ(1), ഓസ്ട്രിയ (1) എന്നിങ്ങനെയാണ് ശേഷിക്കുന്നവ.

ബഹിരാകാശമേഖലയിൽ സഹകരിക്കാൻ 61 രാജ്യങ്ങളുമായി കരാറിൽ ഒപ്പുവച്ചതായും കേന്ദ്രമന്ത്രി അറിയിച്ചു. റിമോട്ട് സെൻസിം​ഗ്, സാറ്റലൈറ്റ് നാവി​ഗേഷൻ, സാറ്റലൈറ്റ് കമ്യൂണിക്കേഷൻ, ബഹിരാകാശ ശാസ്ത്രം, ​ഗ്രഹ പര്യവേക്ഷണം, കപ്പാസിറ്റി ബിൽ‍ഡിം​ഗ് എന്നീ മേഖലകളിലാണ് സഹകരണം ശക്തമാക്കുന്നതെന്നും കേന്ദ്രമന്ത്രി ലോക്സഭയെ രേഖാമൂലം അറിയിച്ചു.

Tags: Lok Sabhaisrojitendra singhIndiaForeign SatellitesSatellite Launch
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies