അഫ്ഗാൻ ക്രിക്കറ്റ് താരം ഹസ്രത്തുള്ള സസായിയുടെ മകൾ അന്തരിച്ചു. സഹതാരം കരീം ജനത് ആണ് വേദനപ്പിക്കുന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചത്. രണ്ടുവയസുകാരിയാണ് മരണത്തിന് കീഴടങ്ങിയത്. കാരണം എന്താണെന്ന് വ്യക്തമല്ല. നിരവധി സഹതാരങ്ങളും മറ്റു ക്രിക്കറ്റർമാരുമാണ് മകളുടെ മരണത്തിൽ അനുശോചിച്ചത്.
ഏറെ വേനയോടെയാണ് എന്റെ സുഹൃത്തും സഹോദര തുല്യനുമായ ഹസ്രത്തുള്ള സസായിയുടെ മകളുടെ വിയോഗ വാർത്ത നിങ്ങളെ അറിയിക്കുന്നത്. അവനെയും അവന്റെ കുടുംബത്തെയും ഓർത്ത് ഏന്റെ ഹൃദയം വേദനയിൽ നുറുങ്ങുന്നു. ഈ കഠിനമായ സമയത്തിലൂടെ കടന്നുപോകുമ്പോൾ ആ കുടുംബത്തെ നിങ്ങളുടെ ചിന്തകളിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തുക. ഹസ്രത്തുള്ള സസായിക്കും അവന്റെ കുടുംബത്തിനും കണ്ണീരിൽ കുതിർന്ന അനുശോചനം അറിയിക്കുന്നു.— ജനത് സോഷ്യൽ മീഡിയയിൽ കുറിച്ചു.
2016-ൽ യുഎഇയ്‌ക്ക് എതിരെയായിരുന്നു ഹസ്രത്തുള്ളയുടെ ഏകദിന അരങ്ങേറ്റം. 16 ഏകദിനവും 45 ടി20യും കളിച്ച താരം യഥാക്രമം 361, 1160 റൺസ് നേടിയുണ്ട്. ചാമ്പ്യൻസ് ട്രോഫി ടീമിൽ ഹസ്രത്തുള്ള ഉണ്ടായിരുന്നില്ല. രാജ്യാന്തര ടി20യിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ ഹസ്രത്തുള്ളയുടെ പേരിലാണ്. അയർലൻഡിനെതിരെ 62 പന്തിൽ 162 റൺസ്.
View this post on Instagram
“>