തൊടുപുഴ: ഇടുക്കി ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി. കടുവ ഉണ്ടെന്നുള്ള റിപ്പോർട്ടിനെ തുടർന്ന് പിടികൂടാനായി കൂട് സ്ഥാപിച്ചിരുന്നു. കൂടിന്റെ 300 മീറ്റര്‍ അകലെയായാണ് കടുവയെ കണ്ടെത്തിയത്.
ആരോഗ്യ സ്ഥിതി മോശമായ കടുവ തീര്‍ത്തും അവശനിലയിലാണെന്ന് കോട്ടയം ഡി എഫ് ഒ എന്‍ രാജേഷ് പറഞ്ഞു.സഞ്ചരിക്കാനാവാത്ത നിലയിലാണ് കടുവ. മയക്കുവെടിവെച്ച് പിടികൂടാനാകില്ല. കൂടിന് അടുത്തായതിനാല്‍ ഇര എടുക്കാന്‍ എത്തുമെന്ന് പ്രതീക്ഷയെന്നും ഡി എഫ് ഒ പറഞ്ഞു. ജനങ്ങള്‍ സമീപപ്രദേശത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
പരുക്ക് കുരുക്കിൽ വീണത് മൂലം ഉണ്ടായതെന്നു സംശയം ഉണ്ടെന്ന് എരുമേലി റേഞ്ച് ഓഫീസർ കെ ഹരിലാൽ പറഞ്ഞു. കടുവ തീർത്തും അവശനാണെന്നും വെറ്റിനറി ഡോക്ടർ നേരിട്ട് എത്തി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ കൂട്ടിൽ കയറി ഇല്ലെങ്കിൽ മയക്കു വെടി വെക്കുന്ന കാര്യം ആലോചിക്കുമെന്നും റേഞ്ച് ഓഫീസർ സ്ഥിരീകരിച്ചു.















