ട്രെയിനിൽ വച്ച് അവൻ എന്റെ സ്വകാര്യ ഭാ​ഗത്ത് പിടിച്ചു! ബസിൽ ആ സ്കൂൾ വിദ്യാർത്ഥി എനിക്ക് നേരെ സിപ്പ് അഴിച്ചു; ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടി ആദിതി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ട്രെയിനിൽ വച്ച് അവൻ എന്റെ സ്വകാര്യ ഭാ​ഗത്ത് പിടിച്ചു! ബസിൽ ആ സ്കൂൾ വിദ്യാർത്ഥി എനിക്ക് നേരെ സിപ്പ് അഴിച്ചു; ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടി ആദിതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2025, 03:47 pm IST
Facebook
Twitter
WhatsAppTelegram

വെബ് സീരിസിലും സിനിമകളിലും ബോൾഡ് കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ശ്രദ്ധയാകർഷിച്ച താരമാണ് ആദിതി പൊഹങ്കർ. ആശ്രം,ഷി എന്നീ വെബ് സീരിസുകളിലും മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇതിനിടെ തന്റെ ജീവിത്തിൽ പുരുഷന്മാരിൽ നിന്ന് നേരിട്ട ലൈം​ഗിക അതിക്രമങ്ങളെക്കുറിച്ച് അവർ വെളിപ്പെടുത്തി. സ്കൂൾ കാലഘട്ടത്തിലും മുംബൈയിലെ ലോക്കൽ ട്രെയിനിലുമുണ്ടായ അനുഭവങ്ങളാണ് അവർ പങ്കുവച്ചത്.

“എന്റെ അമ്മ ടീച്ചറായിരുന്നു. ഞങ്ങൾക്കൊരു സൊസൈറ്റി ബസുണ്ടായിരുന്നു. അതിലായിരുന്നു വരവും പോക്കും. അഞ്ചാം ക്ലാസ് കഴിഞ്ഞതിന് ശേഷം എന്റെ യാത്രകൾ തനിച്ചായി. ഒരുത്തനുണ്ടായിരുന്നു, അവൻ അമ്മയുടെ വിദ്യാർത്ഥിയായായിരുന്നു. നിങ്ങൾ പറഞ്ഞാൽ വിശ്വസിക്കില്ല, അവൻ ബാ​ഗ് മറച്ചുവച്ച് സിപ്പ് ഊരിയ ശേഷം എന്നോട് നോക്കാൻ പറഞ്ഞു. നോക്കിയപ്പോൾ ഒന്നും മനസിലാകാതെ ഞാൻ ചിരിച്ചു, എനിക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. ഞാൻ അവനെ സഹോദരാ എന്നാണ് വിളിച്ചിരുന്നത്”.

“അവന്റെ കണ്ണുകളിൽ എന്താണെന്ന് ഞാൻ കണ്ടു. ഇതോടെ ഞാൻ ഒച്ചയെടുത്തു, ബസിൽ എഴുന്നേറ്റ് നിന്നു. ഇവൻ തെറ്റായി എന്തോ കണിക്കുന്നു എന്ന് ഉറക്കെ പറഞ്ഞു. ഞെട്ടിയ അവൻ സിപ്പ് ഇടാൻ മറന്നു. ബസ് നിർത്തിയില്ല. ഇവന്റെ പാന്റ് ഊരി താഴെ വീണു. ഇതോടെ ഓടുന്ന ബസിൽ നിന്ന് അവൻ ഇറങ്ങിയോടി.ഞാൻ ഇക്കാര്യം അമ്മയോട് പറഞ്ഞു. അവർ എന്നെ അഭിനന്ദിച്ചു”.

‘മറ്റൊരു സംഭവം മുബൈയിലെ ഒരു ലോക്കൽ ട്രെയിനിലായിരുന്നു. ഫസ്റ്റക്ലാസിലായിരുന്നു എന്റെ യാത്ര, 11-ാം ക്ലാസിലായിരുന്നു ആ സമയത്ത് പഠിക്കുന്നത്. ലേഡീസ് കമ്പാർട്ട്മെൻ്റിൽ 18 വയസിന് താഴെയുള്ള കുട്ടികൾക്ക് കയറാമായിരുന്നു. സ്കൂൾ യൂണിഫോമിട്ട ഒരുത്തൻ കമ്പിയിൽ പിടിച്ച് നിൽപ്പുണ്ടായിരുന്നു. അവൻ ദാ​ദർ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടപ്പോൾ എന്റെ സ്വകാര്യഭാ​ഗത്ത് കയറിപ്പിടിച്ചു. ഇത് പട്ടാപ്പകൽ നടന്ന സംഭവമായിരുന്നു. ഞാൻ വലിയാെരു ഷോക്കിലായിപ്പോയി”.

“അടുത്ത സ്റ്റേഷനിലിറങ്ങി പൊലീസിനെ സമീപിച്ചപ്പോൾ കൂടുതൽ ഒന്നും സംഭവിച്ചില്ലല്ലോ എന്നായിരുന്നു ചോദ്യം. ‍ഞാൻ അവനെ പൊലീസിന് കാട്ടിക്കൊടുത്തു. അവൻ എവിടെയാണോ നിന്നിരുന്നത് അവിടെയുണ്ടായിരുന്നു. പൊലീസ് എന്നോട് തെളിവാണ് ചോദിച്ചത്. അവൻ ചെയ്തതാണ് പറഞ്ഞത്, ഞാൻ എന്തിന് കള്ളം പറയണമെന്ന് ചോദിച്ചു.പിന്നീട് ഒരു ലേഡി കോൺസ്റ്റബിളിനൊപ്പം പോയി അവനെ കോളറിൽ തൂക്കിയെടുത്ത് സത്യം പറയിപ്പിച്ചു. അവന് എന്നേക്കാൾ രണ്ടോ മൂന്നോ വയസ് കുറവായിരുന്നു”—- ആദിതി പറഞ്ഞു.

 

Tags: AaditiPohankarsharesactressIncidentShockingAashram
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies