ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് ആമിർഖാന് 60 വയസ് തികഞ്ഞത്. ഇതിന് മുന്നോടിയായി നടൻ മാദ്ധ്യമങ്ങളുമായി ഒരു മീറ്റ് ആൻഡ് ഗ്രീറ്റ് സെഷൻ നടത്തിയിരുന്നു. ഇതിൽ താരം തന്റെ പുതിയ പങ്കാളി ഗൗരി സ്പ്രാട്ടിനെക്കുറിച്ചുള്ള കാര്യങ്ങ മാദ്ധ്യമങ്ങൾക്ക് പരിചയപ്പെടുത്തി. ഇപ്പോൾ ഞങ്ങൾ പങ്കാളികളാണ്. ഞങ്ങൾ റിലേഷനിൽ വളരെ ഗൗരവമുള്ളവരും പരസ്പരം പ്രതിബദ്ധതയുള്ളവരുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോൾ താരത്തിന്റെ ജന്മദിനത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾക്കെത്തിയ ഗൗരി സ്പ്രാറ്റിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
ബെംഗളൂരു സ്വദേശിയാണ് ഗൗരി സ്പ്രാറ്റ്. അമ്മ തമിഴ്നാട്ടുകാരിയും അച്ഛൻ അയർലണ്ടുകാരനുമാണെങ്കിലും ദീർഘകാലമായി അവർ ബെംഗളുരുവിലാണ് താമസിക്കുന്നത്. ആമിറിന്റെ പ്രൊഡക്ഷൻ കമ്പനിയിലാണ് അവർ ജോലി ചെയ്യുന്നത്. ആറു വയസുള്ള ഒരു മകനും ഗൗരിക്കുണ്ട്. 25 വർഷം നീണ്ട ഇവരുടെ സൗഹൃദമാണ് പ്രണയത്തിലെത്തിയത്. കഴിഞ്ഞ ദിവസം മുംബൈയിലെ തന്റെ വീട്ടിൽ വെച്ച് സഹതാരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും തന്റെ കാമുകിയെ പരിചയപ്പെടുത്തിയിരുന്നു.
View this post on Instagram
“>