മുംബൈ: ഒമ്പതുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 51-കാരനായ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. മുംബൈയിലെ ഗോരേഗാവിലാണ് സംഭവം. പ്രാവുകളെ കാണിക്കാമെന്ന് പറഞ്ഞ് ടെറസിലേക്ക് കൂട്ടിക്കൊണ്ട് പോയാൾ പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി ട്യൂഷന് പോകുന്ന വീട്ടിലെ സെക്യൂരിറ്റിയാണ് പ്രതി.
മാർച്ച് ഏഴിനായിരുന്നു സംഭവം. പെൺകുട്ടി ട്യൂഷന് പോകാൻ വിസമ്മതിച്ചതോടെയാണ് അമ്മയ്‌ക്ക് സംശയം തോന്നിയത്. തുടർന്ന് ചോദിച്ചപ്പോഴാണ് പീഡനവിവരം കുട്ടി അമ്മയോട് തുറന്നുപറഞ്ഞത്. ഉടൻ തന്നെ കുടുംബം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയതോടെ കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു.
കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചു. പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.