കോഴിക്കോട്: കെഎസ്ആർടിസി ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്. കോഴിക്കോട് മുക്കം മണാശേരിയിലാണ് സംഭവം. കോഴിക്കോട് നിന്ന് കൂമ്പാറയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.















