തിരുവനന്തപുരം; കൊല്ലം കൊട്ടാരക്കരയിൽ തെരുവു നായയുടെ ആക്രമണത്തിൽ രണ്ടു വയസുകാരന് മുഖത്ത് ഗുരുതര പരിക്ക്.
കുട്ടിയുടെ ബന്ധുവീടായ കളപ്പില കുളത്തൂരഴികത്ത് വീട്ടിൽ എത്തിയപ്പോഴായിരുന്നു ആക്രമണം.വീട്ടുമുറ്റത്തുവച്ചാണ് കുട്ടിക്ക് നേരെ നായ പാഞ്ഞടുത്തതും തലങ്ങും വിലങ്ങും കടിച്ചതും. ഷൈൻഷാ. അരുണിമ ദമ്പതികളുടെ മകൻ ആദമിനാണ് പരിക്കേറ്റത്
അമ്മ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടയിലാണ് വീട്ടു മുറ്റത്തുനിന്ന കുട്ടിയെ തെരുവ്നായ ആക്രമിക്കുന്നത്. കണ്ണുകൾക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലുള്ള കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് സൂചന.















