മുംബൈ: ഐഫോണിന് പിന്നാലെ ഇന്ത്യൻ എയർ പോഡുകളും കടൽ കടക്കാൻ ഒരുങ്ങുന്നു. അമേരിക്കൻ ഐ ഫോൺ നിർമാതാക്കളായ ആപ്പിൾ നിർമിച്ച എയർ പോഡുകളാണ് കയറ്റുമതി ചെയ്യുന്നത്. ഏപ്രിൽ മുതൽ അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ആരംഭിക്കും.
ആപ്പിളിന് വേണ്ടിഫോക്സ്കോണിന്റെ ഹൈദരബാദ് യൂണിറ്റിലാണ് എയർ പോഡുകൾ നിർമിക്കുന്നത്. എയർപോഡ്സ് 4 വിഭാഗത്തിലുള്ള രണ്ട് പതിപ്പുകളാണ് ഇവിടെ ഉൽപ്പാദിപ്പിക്കുക.
കയറ്റുമതി ചെയ്യാൻ ആവശ്യമായ ഉൽപ്പന്നങ്ങളുടെ നിർമാണം ഫോക്സ്കോൺ ആരംഭിച്ചു. മൂന്ന് നാല് മാസം കൊണ്ട് ഉൽപ്പാദനം കൂട്ടി കയറ്റുമതി വിപുലമാക്കാനുമാണ് തീരുമാനം. 2023 ഓഗസ്റ്റിലാണ് എയർ പോഡുകളുടെ നിർമാണം ഫോക്സ്കോൺ പ്രഖ്യാപിച്ചത്. 40 കോടി ഡോളറാണ് ഇതിനായി കമ്പനി നിക്ഷേപിച്ചത്.















