രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ടീമിനൊപ്പം ചേർന്നു. ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ നിരീക്ഷണത്തിലായിരുന്ന താരം മെഡിക്കൽ ടീമിന്റെ അനുമതി ലഭിച്ച ശേഷമാണ് ജയ്പൂരിലെ ട്രെയിനിംഗ് ക്യാമ്പിൽ എത്തിയത്. അതേസമയം താരം വിക്കറ്റ് കീപ്പിംഗ് ചെയ്യുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. സാംസൺ കീപ്പറായില്ലെങ്കിൽ ധ്രുവ് ജുറേൽ പ്ലേയിംഗ് ഇലവനിലെത്തും. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലാണ് സഞ്ജുവിന് വിരലിന് പരിക്കേറ്റത്.
നായകൻ ടീമിൽ ജോയിൻ ചെയ്ത കാര്യം രാജസ്ഥാൻ അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാന്റിലുകളിലൂടെയാണ് പുറത്തുവിട്ടത്. ചില വീഡിയോകളും അവർ പങ്കുവച്ചിട്ടുണ്ട്.167 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 4419 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്. 138.96 സ്ട്രൈക്ക് റേറ്റിലും 30.69 ശരാശരിയിലും മൂന്ന് സെഞ്ച്വറികളും 25 അർദ്ധ സെഞ്ച്വറികളും സഞ്ജുവിന്റെ പേരിലുണ്ട്. കഴിഞ്ഞ സീസണിൽ 15 മത്സരത്തിൽ നിന്ന് 531 റൺസാണ് താരം നേടിയത്. മാർച്ച് 23ന് സൺറൈസേഴ്സിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം.
Straight from the airport ➡️ to our first practice match ➡️ to making everyone smile like he does! 💗💗 pic.twitter.com/da89DV0Jgt
— Rajasthan Royals (@rajasthanroyals) March 18, 2025















