മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ് പങ്കുവച്ച ഒരു ട്രോൾ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗിലായത്. പാകിസ്താൻ വൈറ്റ് ബോൾ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാനെ കളിയാക്കുന്നതാണ് വീഡിയോ. താരത്തിന്റെ ഇംഗ്ലീഷിനെയാണ് ഓസ്ട്രേലിയൻ താരം പരിഹസിക്കുന്നത്. റിസ്വാന് സമാനമായൊരാളെ ഉൾപ്പെടുത്തിയാണ് ട്രോൾ വീഡിയോ നിർമിച്ചിരിക്കുന്നത്.
നിങ്ങൾ എന്താണ് വിരാട് കോലിയെക്കുറിച്ചുള്ള അഭിപ്രായം എന്നായിരുന്നു ഹോഗിന്റെ ചോദ്യം. റിസ്വാനെ അനുകരിക്കുന്നയാളുടെ മറുപടി ഇങ്ങനെ: ” ഞാനും വിരാടും ഒരുപോലെയാണ്, അവൻ വെള്ളം കുടിക്കുന്നു, ഞാൻ വെള്ളം കുടിക്കുന്നു. അവൻ ഭക്ഷണം കഴിക്കുന്നു, ഞാൻ ഭക്ഷണം കഴിക്കുന്നു. നമ്മൾ രണ്ടുപേരും ഒരുപോലെയാണ്; ഒരു വ്യത്യാസവുമില്ല .”
പാകിസ്താന്റെ തന്ത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ റിസ്‌വാന്റെ പതിവ് പ്രതികരണങ്ങളിലൊന്നായ “യാ വിൻ ഹേ, ലേൺ” എന്നായിരുന്നു അപരന്റെ മറുപടി. ബ്രാഡ് ഹോഗ് തമാശയായി റിസ്‌വാന്റെ ഇംഗ്ലീഷ് പ്രാവീണ്യത്തെ പ്രശംസിച്ചു, ” അതെ, പാകിസ്താനിലെ എല്ലാവരും എന്റെ ഇംഗ്ലീഷ് വളരെ നല്ലതാണെന്ന് പറയുന്നു .” എന്നായിരുന്നു അപരൻ നൽകിയ മറുപടി. എന്നാൽ വീഡിയോ പാകിസ്താൻ ആരാധകർക്ക് അത്ര ദഹിച്ചിട്ടില്ല. ഹോഗിനെതിരെ അവർ രംഗത്തുവന്നിട്ടുണ്ട്.
Mohammad Rizwan = Virat Kohli
Virat is also drinking water i am also drinking water and he is also eating food and I’m also eating food 😭😭 pic.twitter.com/vrgwxI6gJT
— Being Political (@BeingPolitical1) March 16, 2025















