കാലിഫോർണിയ: അന്താരാഷ്‌ട്ര ബഹിരാകാശനിലയിൽ കുടുങ്ങിയ സുനിത വില്യംസും സംഘവും ഒമ്പത് മാസത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തി. സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം മെക്സിക്കോ ഉൾക്കടലിൽ വിജയകരമായി ലാൻഡ് ചെയ്തു. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക്ക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവർ ഭൂമി തൊട്ടു. നാസയുടെ കൃത്യം കണക്കുകൂട്ടലുകൾ പ്രകാരം പുലർച്ചെ 3.30-ന്
പേടകം ഉൾക്കടലിലിറങ്ങി.
Splashdown confirmed! #Crew9 is now back on Earth in their @SpaceX Dragon spacecraft. pic.twitter.com/G5tVyqFbAu
— NASA (@NASA) March 18, 2025
കടലിലേക്ക് പതിച്ചതും സ്പേസ് റിക്കവറി കപ്പൽ പേടകത്തിന്റെ അടുത്തേക്ക് എത്തിച്ചേർന്നു. പേടകത്തിനുള്ളിലെ നാല് യാത്രക്കാരെയും കപ്പലിലേക്ക് സുരക്ഷിതമായി മാറ്റി. സ്ട്രെച്ചറിലാണ് അവരെ പേടകത്തിനുള്ളിൽ നിന്ന് പുറത്തെത്തിച്ചത്. സുനിതയും സംഘവും ഭൂമിയിലെത്തുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ നാസ എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. നീണ്ട നാളുകൾക്ക് ശേഷം ഭൂമിയിലെത്തിയ സുനിതയും ബുച്ച് വിൽമോറും നിറഞ്ഞചിരിയോടെ ലോകത്തെ അഭിവാദ്യം ചെയ്തു.
What a sight! The parachutes on @SpaceX‘s Dragon spacecraft have deployed; #Crew9 will shortly splash down off the coast of Florida near Tallahassee. pic.twitter.com/UcQBVR7q03
— NASA (@NASA) March 18, 2025
ചരിത്ര നിമിഷത്തിനായിരുന്നു ഇന്ന് ലോകം സാക്ഷ്യംവഹിച്ചത്. എട്ട് ദിവസത്തെ ദൗത്യത്തിനായി എത്തിയ ക്രൂ 9-ന് അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ കഴിച്ചുകൂട്ടേണ്ടി വന്നത് ഒമ്പത് മാസക്കാലം. ഇലോൺ മസ്കിന്റെ സ്പേസ് എക്സുമായി സഹകരിച്ചാണ് ഇവരുടെ തിരിച്ചുവരവ് നാസ സാധ്യമാക്കിയത്. സുനിതയെയും ബുച്ചിനെയും ടെക്സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോൺസൺ സ്പെയ്സ് സെന്ററിൽ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയരാക്കും.
The unplanned welcome crew!
Crew-9 had some surprise visitors after splashing down this afternoon.🐬 pic.twitter.com/yuOxtTsSLV
— NASA’s Johnson Space Center (@NASA_Johnson) March 18, 2025
ഡ്രാഗൺ ഫ്രീഡം പേടകത്തിലെ പൈലറ്റിന്റെയും കമാൻഡറുടെയും ഇരിപ്പിടങ്ങളിൽ നിക്ക് ഹേഗും അലക്സാണ്ടർ ഗോർബുനോവുമായിരുന്നു. പേടകത്തിലെ യാത്രക്കാർ മാത്രമായിരുന്നു സുനിതയും ബുച്ചും. 2024 ജൂണിൽ സ്റ്റാർലൈൻ പേടകത്തിലാണ് സുനിതയും ബുച്ചും ബഹിരാകാശത്തേക്ക് പോയത്. എട്ട് ദിവസത്തിനുള്ളിൽ ദൗത്യം പൂർത്തിയാക്കി മടങ്ങാനായിരുന്നു സംഘത്തിന്റെ പദ്ധതി. എന്നാൽ സ്റ്റാർലൈൻ പേടകത്തിലുണ്ടായ സാങ്കേതിക തകരാർ മൂലം മടക്കയാത്ര നടക്കാതെവരുകയായിരുന്നു.