വിണ്ണൈത്താണ്ടി വരുവാ...മണ്ണ് തൊട്ട് സുനിത വില്യംസും സംഘവും; 9 മാസങ്ങൾക്ക് ശേഷം അവരെത്തി, ദൃശ്യങ്ങൾ പങ്കുവച്ച് നാസ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിണ്ണൈത്താണ്ടി വരുവാ…മണ്ണ് തൊട്ട് സുനിത വില്യംസും സംഘവും; 9 മാസങ്ങൾക്ക് ശേഷം അവരെത്തി, ദൃശ്യങ്ങൾ പങ്കുവച്ച് നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2025, 07:09 am IST
Facebook
Twitter
WhatsAppTelegram

കാലിഫോർണിയ: അന്താരാഷ്‌ട്ര ബഹിരാകാശനിലയിൽ കുടുങ്ങിയ സുനിത വില്യംസും സംഘവും ഒമ്പത് മാസത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തി. സ്പേസ് എക്സിന്റെ ഡ്രാ​ഗൺ പേടകം മെക്സിക്കോ ഉൾക്കടലിൽ വിജയകരമായി ലാൻഡ് ചെയ്തു. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക്ക് ഹേ​ഗ്, അലക്സാണ്ടർ ​ഗോർബുനോവ് എന്നിവർ ഭൂമി തൊട്ടു. നാസയുടെ കൃത്യം കണക്കുകൂട്ടലുകൾ പ്രകാരം പുലർച്ചെ 3.30-ന്
പേടകം ഉൾക്കടലിലിറങ്ങി.

Splashdown confirmed! #Crew9 is now back on Earth in their @SpaceX Dragon spacecraft. pic.twitter.com/G5tVyqFbAu

— NASA (@NASA) March 18, 2025

കടലിലേക്ക് പതിച്ചതും സ്പേസ് റിക്കവറി കപ്പൽ പേടകത്തിന്റെ അടുത്തേക്ക് എത്തിച്ചേർന്നു. പേടകത്തിനുള്ളിലെ നാല് യാത്രക്കാരെയും കപ്പലിലേക്ക് സുരക്ഷിതമായി മാറ്റി. സ്ട്രെച്ചറിലാണ് അവരെ പേടകത്തിനുള്ളിൽ നിന്ന് പുറത്തെത്തിച്ചത്. സുനിതയും സംഘവും ഭൂമിയിലെത്തുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ നാസ എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. നീണ്ട നാളുകൾക്ക് ശേഷം ഭൂമിയിലെത്തിയ സുനിതയും ബുച്ച് വിൽമോറും നിറഞ്ഞചിരിയോടെ ലോകത്തെ അഭിവാദ്യം ചെയ്തു.

What a sight! The parachutes on @SpaceX‘s Dragon spacecraft have deployed; #Crew9 will shortly splash down off the coast of Florida near Tallahassee. pic.twitter.com/UcQBVR7q03

— NASA (@NASA) March 18, 2025

ചരിത്ര നിമിഷത്തിനായിരുന്നു ഇന്ന് ലോകം സാക്ഷ്യംവഹിച്ചത്. എട്ട് ദിവസത്തെ ദൗത്യത്തിനായി എത്തിയ ക്രൂ 9-ന് അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ കഴിച്ചുകൂട്ടേണ്ടി വന്നത് ഒമ്പത് മാസക്കാലം. ഇലോൺ മസ്കിന്റെ സ്പേസ് എക്സുമായി സഹകരിച്ചാണ് ഇവരുടെ തിരിച്ചുവരവ് നാസ സാധ്യമാക്കിയത്. സുനിതയെയും ബുച്ചിനെയും ടെക്സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോൺസൺ സ്പെയ്സ് സെന്ററിൽ എത്തിച്ച് വൈ​ദ്യപരിശോധനക്ക് വിധേയരാക്കും.

The unplanned welcome crew!

Crew-9 had some surprise visitors after splashing down this afternoon.🐬 pic.twitter.com/yuOxtTsSLV

— NASA’s Johnson Space Center (@NASA_Johnson) March 18, 2025

ഡ്രാ​ഗൺ ഫ്രീഡം പേടകത്തിലെ പൈലറ്റിന്റെയും കമാൻഡറുടെയും ഇരിപ്പിടങ്ങളിൽ നിക്ക് ഹേ​ഗും അലക്സാണ്ടർ ​ഗോർബുനോവുമായിരുന്നു. പേടകത്തിലെ യാത്രക്കാർ മാത്രമായിരുന്നു സുനിതയും ബുച്ചും. 2024 ജൂണിൽ സ്റ്റാർലൈൻ പേടകത്തിലാണ് സുനിതയും ബുച്ചും ബഹിരാകാശത്തേക്ക് പോയത്. എട്ട് ദിവസത്തിനുള്ളിൽ ദൗത്യം പൂർത്തിയാക്കി മടങ്ങാനായിരുന്നു സംഘത്തിന്റെ പദ്ധതി. എന്നാൽ സ്റ്റാർലൈൻ പേടകത്തിലുണ്ടായ സാങ്കേതിക തകരാർ മൂലം മടക്കയാത്ര നടക്കാതെവരുകയായിരുന്നു.

Tags: NASAspaceXSunita WilliamsButch WilmoreDragon
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies