ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ രാജസ്ഥാനെ റിയാൻ പരാഗ് നയിക്കും. സഞ്ജു സാംസൺ ബാറ്ററായി മാത്രം കളിക്കും. ഇക്കാര്യം ക്യാപ്റ്റൻ സഞ്ജു സാംസൺ തന്നെയാണ് ടീം മീറ്റിംഗിൽ പ്രഖ്യാപിച്ചത്. പൂർണമായി കായിക ക്ഷമത വീണ്ടെടുത്ത ശേഷമാകും താരം വിക്കറ്റ് കീപ്പിംഗ് ആരംഭിക്കുക.
ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ മെഡിക്കൽ സംഘത്തിന്റെ അനുമതി ലഭിക്കാനുണ്ട്. ഇതിന് ശേഷമേ താരത്തിന് പൂർണ തോതിൽ വിക്കറ്റ് കീപ്പിംഗ് ചെയ്യാനാകൂ. വിരലിനേറ്റ പരിക്കിനെ തുടർന്ന് സഞ്ജു സാംസൺ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. രാജസ്ഥാന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിൽ പങ്കുവച്ച വീഡിയോയിലാണ് പുതിയ ക്യാപ്റ്റനെ സഞ്ജു പ്രഖ്യാപിച്ചത്.
2019 ൽ ടീമിനൊപ്പം ചേർന്ന ശേഷം ഇത് ആദ്യമായാണ് റിയാൻ പരാഗ് രാജസ്ഥാനെ നയിക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 573 റൺസാണ് താരം നേടിയത്. ഈ ആഴ്ചയാണ് ചികിത്സയ്‌ക്ക് ശേഷം സഞ്ജു ടീമിനൊപ്പം ചേർന്നത്.
💪 Update: Sanju will be playing our first three games as a batter, with Riyan stepping up to lead the boys in these matches! 💗 pic.twitter.com/FyHTmBp1F5
— Rajasthan Royals (@rajasthanroyals) March 20, 2025