ന്യൂഡൽഹി: യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ഡൽഹിയിലെ ചാവ്ലയിലാണ് സംഭവം. സീമാപുരി സ്വദേശിയായ കോമളാണ് മരിച്ചത്. പ്രതി ആസിഫും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു.
കഴിഞ്ഞ മാർച്ച് 12-നാണ് ആസിഫ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയെ കാണാതാകുന്ന ദിവസം പ്രതി കോമളിനെ കാറിൽ കൂട്ടിക്കൊണ്ടുപോയതായി ദൃക്സാക്ഷികൾ പറഞ്ഞു. പിന്നീട് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ആസിഫ് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവതിയുടെ മൃതദേഹം കല്ലിൽകെട്ടി കനാലിൽ എറിയുകയായിരുന്നു.
മാർച്ച് 17-നാണ് യുവതിയുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ യുവതി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് തെളിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.















