എമ്പുരാനിൽ ഒരു മാജിക് ഒളിഞ്ഞിരിപ്പുണ്ടെന്ന് മോഹൻലാൽ. എമ്പുരാൻ കേവലമൊരു സിനിമയല്ലെന്നും തങ്ങളുടെ വിയർപ്പും ചോരയുമാണെന്നും മോഹൻലാൽ പറഞ്ഞു. മുംബൈയിൽ നടന്ന ട്രെയിലർ ലോഞ്ചിലാണ് പ്രതികരണം.
“എമ്പുരാൻ പോലെയൊരു സിനിമ നിർമിക്കുക എന്നത് വലിയ സ്വപ്നമായിരുന്നു. ആ സ്വപ്നം യാഥാർത്ഥ്യമാക്കിയ പൃഥ്വിരാജിന് വളരെയധികം നന്ദി. എന്റെ സിനിമാ ജീവിതം 47 വർഷത്തെ മനോഹരമായ യാത്രയാണ്”.
എമ്പുരാനെ കുറിച്ച് കൂടുതൽ എന്ത് പറയണമെന്ന് എനിക്ക് അറിയില്ല. ചിത്രം തന്നെ നിങ്ങളോട് സംസാരിക്കും. കേരളം ചെറിയ ഇൻഡസ്ട്രിയായിരുന്നു. ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പ്രേക്ഷകർ ഈ ചിത്രം കാണാൻ കാത്തിരിക്കുകയാണ്. 27-ന് രാവിലെ എമ്പുരാന്റെ ആദ്യ ഷോ കാണാൻ പ്രേക്ഷകർക്കൊപ്പം താനുമുണ്ടാകുമെന്ന് മോഹൻലാൽ പറഞ്ഞു.















