തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച അദ്ധ്യപകനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കാട്ടാക്കട പേഴുംമൂടിലെ എയിഡഡ് സ്കൂൾ അറബിക് അദ്ധ്യാപകൻ അൻസാരിക്കെതിരെയാണ് എഫ്ഐആർ. കൊല്ലം കുണ്ടറ സ്വദേശിയായ അൻസാരി ഒളിവിലാണ്.
കഴിഞ്ഞാഴ്ച ശിശു ക്ഷേമ സമിതിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുട്ടികളെ കൗൺസിലിംഗിന് വിധേയരാക്കിയപ്പോഴാണ് വിവരം പുറത്തുവന്നത്. പ്രായപൂർത്തിയാകാത്ത ഒൻപത് കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടികൾ ഒൻപത് വയസ്സിന് താഴെ പ്രായമുള്ളവരാണ്.
സംഭവത്തിൽ കാട്ടാക്കട പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. നിലവിൽ ഇയാൾക്കെതിരെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പ്രതി നാട്ടിലേക്ക് കടന്നതായാണ് പ്രാഥമിക വിവരം