തിരുവനന്തപുരം: 2024 നവംബർ 6 മുതൽ 13 വരെ പത്തനംതിട്ട അടൂർ കൊടുമണ്ണിൽ നടത്തിയ അഗ്നിവീർ ആർമി റിക്രൂട്ട്‌മെൻ്റ് റാലിയുടെ അന്തിമ ഫലങ്ങൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ടവരുടെ റോൾ നമ്പറുകൾ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
2024 ഏപ്രിൽ 22 മുതൽ മെയ് 07 വരെ നടത്തിയ ഓൺലൈൻ പൊതു പ്രവേശന പരീക്ഷയിൽ (CEE) കേരള സംസ്ഥാനത്തു നിന്നുള്ള അഗ്നിവീർ വിഭാഗവും, കേരള, കർണാടക, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള റെഗുലർ വിഭാഗത്തിൽപെട്ട യോഗ്യത നേടിയ പുരുഷ അപേക്ഷകരുമാണ് ഈ റാലിയിൽ പങ്കെടുത്തത്.
അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ക്ലർക്ക് / സ്റ്റോർ കീപ്പർ ടെക്‌നിക്കൽ, അഗ്‌നിവീർ ട്രേഡ്‌സ്‌മെൻ എന്നീ വിഭാഗങ്ങളിലേക്കുള്ള റാലിയിൽ തെക്കൻ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്.















