മനസ് മരവിപ്പിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ട്രാൻസ്ജെൻഡേഴ്സ് സംഘം യുവാവിനെ നടുറോഡിൽ കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. അതി ക്രൂരമായാണ് യുവാവിനെ ആറുപേർ ചേർന്ന സംഘം കൊലപ്പെടുത്തിയത്. 23-കാരനായ ആദിൽഖാനാണ് കൊല്ലപ്പെട്ടത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
യുവാവിന്റെ കഴുത്തറുത്ത പ്രതികൾ ഇരു കൈപ്പത്തികളും വെട്ടിമാറ്റി, തുടർന്ന് നെഞ്ചിൽ കത്തി കുത്തിയിറക്കി. ഇതാണ് ആദിലിന്റെ പെട്ടെന്നുള്ള മരണത്തിന് കാരണമായത്. നവാബ്, അൽബിറ എന്നീ രണ്ട് പ്രതികൾക്കും സംഘർഷത്തിൽ പരിക്കേറ്റു. ഇവരെ ചികിത്സയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പൊലീസ് അവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് ട്രാൻസ്‌ജെൻഡർമാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, എന്നാൽ പ്രതികളിൽ ചിലർ ഇപ്പോഴും ഒളിവിലാണ്. അതേസമയം പാെലീസ് കേസെടുക്കാൻ വൈകിയെന്നും പ്രധാന പ്രതിക്കെതിരെ കേസെടുക്കാതെ അജ്ഞാതന്റെ പേരിലാണ് കേസെടുത്തതെന്നും യുവാവിന്റെ കുടുംബം ആരോപിച്ചു.
View this post on Instagram
“>