മലപ്പുറം: പെരിന്തൽമണ്ണയിൽ മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് മൂന്ന് പേർക്ക് കുത്തേറ്റത്. താഴേക്കാട് പിടിഎം ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞിറങ്ങിയതിന് പിന്നാലെയാണ് വിദ്യാർത്ഥികൾ തമ്മിലടിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസുകളിലെ വിദ്യാർത്ഥികളാണ് സംഘർഷമുണ്ടാക്കിയത്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ കൈയ്‌ക്കും തലയ്‌ക്കുമാണ് പരിക്കേറ്റത്.
വിദ്യാർത്ഥികൾ തമ്മിൽ നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. നേരത്തെയുണ്ടായ സംഘർഷത്തെ തുടർന്ന് ഒരു കുട്ടിയെ സസ്പെൻഡ് ചെയ്തിരുന്നു. ഈ വിദ്യാർത്ഥി പരീക്ഷ എഴുതാൻ സ്കൂളിൽ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. വിദ്യാർത്ഥി മറ്റ് മൂന്ന് വിദ്യാർത്ഥികളെ മൂർച്ചയേറിയ ആയുധം വസ്തു ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.