കോഴിക്കോട്: ജ്യൂസിൽ മദ്യം കലർത്തി യുവതിയുടെ നഗ്ന വീഡിയോ പകർത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. വടകര വില്യാമ്പള്ളി സ്വദേശി മുഹമ്മദ് ജാസ്മിനാണ് അറസ്റ്റിലായത്.
നഗ്ന വീഡിയോ യുവതിയുടെ പ്രായപൂർത്തിയാകാത്ത മകനും ഇയാൾ അയച്ചു നൽകിയിരുന്നു. യുവതിയുടെ മകന്റെ പരാതിയിൽ പയ്യന്നൂർ പൊലീസ് പോക്സോ കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ദിവസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നത്. കാസർക്കോട് തൃക്കരിപ്പൂർ സ്വദേശിനിയെ ആണ് മുഹമ്മദ് ജാസ്മിൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതിനിടെ നഗ്ന വീഡിയോയും ഇയാൾ പകർത്തിയിരുന്നു. യുവതിയുടെ പരാതിയിൽ ചന്തേര പൊലീസാണ് കേസെടുത്തത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വച്ച് ചന്തേര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.















