എം.എ ചിദംബരം സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തിൽ മുംബൈയെ നാലു വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിംഗ്സ് തോൽപ്പിച്ചത്. എന്നാൽ മത്സരത്തിനിടെയും മത്സരത്തിന് ശേഷവും ചില രസകരമായ സംഭവങ്ങൾക്കും ആരാധകർ സാക്ഷിയായി. അത് ചെന്നൈയുടെ മുൻതാരവും മുംബൈ ഇന്ത്യൻസിന്റെ നിലവിലെ താരവുമായ ദീപക് ചാഹറും എം.എസ് ധോണിയും തമ്മിലുള്ള സൗഹൃദ നിമിഷങ്ങളായിരുന്നു.
ധോണി ബാറ്റ് ചെയ്യാനെത്തിയപ്പോൾ തൊട്ടടുത്ത് ഫീൾഡിന് നിന്ന് അദ്ദേഹത്തെ രസകരമായി പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നതും കണ്ടു. രവീന്ദ്ര ജഡേജയെയും ചാഹർ സ്ലെഡ്ജ് ചെയ്തു. മത്സര ശേഷം ഹസ്തദാനത്തിനായി കാത്തിരിക്കുന്ന ധോണിക്ക് മുന്നിലൂടെ മൈൻഡില്ലാതെ നടന്ന ചാഹറിനെ ബാറ്റിന് ഒരു ചെറിയ അടി കൊടുക്കുന്നതും കാണാമായിരുന്നു.
പിന്നീട് ഇരുവരും സംസാരിക്കുന്നതും കണ്ടു. ഈ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ടീം മാറിയെങ്കിലും ഇരുവരുടെയും സൗഹൃദവും ആത്മബന്ധവും തുടരുന്നത് മനോഹരമെന്നാണ് ആരാധകർ പറയുന്നത്. മുംബൈക്കായി ഒൻപതാമനായി ഇറങ്ങിയ ചാഹർ 12 പന്തിൽ 25 റൺസ് നേടി.
Deepak Chahar With Jaddu And MSD😂🤣#CSKvsMI pic.twitter.com/veVvYpvQLW
— νк (@VK9007) March 24, 2025
MS Dhoni giving BAT treatment to Deepak Chahar😭pic.twitter.com/2uYGLkFdpy
— ` (@lofteddrive45) March 23, 2025















