കോഴിക്കോട്: ഹമാസ് ഭീകരർക്കായി വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ പ്രാർത്ഥനാ സംഗമം. കോഴിക്കോട് ബീച്ചിൽ നടന്ന പരിപാടിയിൽ മുസ്ലിം ലീഗ് ഉൾപ്പടെയുള്ള വിവിധ രാഷ്‌ട്രീയ സംഘടനയിലെ നേതാക്കൾ പങ്കെടുത്തു. കൊലപ്പെട്ട ഹമാസ് തലവൻ യഹിയ സിൻവാറിനും ഇസ്മായിൽ ഹനിയയ്ക്കും വേണ്ടി പ്രത്യേക പ്രാർത്ഥനയും നടന്നു. വിവിധ മുസ്ലീം സംഘടനകൾ അണിനനിരക്കുന്ന സോളിഡാരിറ്റി ഓഫ് കേരള എന്ന ബാനറിലാണ് സംഗമം നടത്തിയത്. മലപ്പുറം, കണ്ണൂർ, കാസർക്കോട് അടക്കമുള്ള ജില്ലകളിൽ നിന്നും കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേരാണ് ഇതിൽ പങ്കെടുത്തത്.
ഹമാസ് സ്വാതന്ത്ര്യ പോരാളികളാണ്. അവർ ഭീകരരല്ല. പോരാട്ടത്തിൽ മരിക്കുന്ന ഓരോരാളും ഹമാസ് വീര പോരാളികളാണ്. അവർ രക്തസാക്ഷികളാണ്. ഇന്ത്യയിലും സ്വതന്ത്ര്യ സമരം നടന്നിട്ടില്ലേ, അവരെയും ഈ രീതിയിൽ വിശേഷിപ്പിക്കുമോ, എന്നതടക്കമുള്ള കാര്യങ്ങളാണ് നേതാക്കളുടെ പ്രസംഗത്തിലുണ്ടായിരുന്നത്.

മുസ്ലീംലീഗിന് പുറമേ കോൺഗ്രസ് നേതാക്കൾക്കും പരിപാടിയിലേക്ക് ക്ഷണം ഉണ്ടായിരുന്നു. ഇതിൽ കുറച്ചുപേർ പങ്കെടുക്കുകയും ചെയ്തു. എന്നാൽ മാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യം കൊണ്ടാണ് പലരും പരിപാടിയിൽ നിന്ന് വിട്ട് നിന്നതെന്നാണ് സൂചന.















